Friday September 21st, 2018 - 2:02:am
topbanner
Breaking News

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കുന്നു; ഒളിക്യാമറയിൽ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ സൈനബ കുടുങ്ങി

RAsh
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കുന്നു; ഒളിക്യാമറയിൽ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ സൈനബ കുടുങ്ങി

ഞെട്ടിക്കുന്ന രഹസ്യങ്ങൾ  ഇന്ത്യ ടുഡേ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ പുറത്ത് .ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് രംഗത്ത്.ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റുക ,മതം മാറ്റുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, മതം മാറ്റൽ കേന്ദ്രങ്ങൾ തുറക്കുക , ആളുകളെ ഇസ്ലാമിലേക്ക് നയിക്കുക , വിദേശത്തു നിന്ന് ഹവാല പണം സ്വീകരിക്കുന്നുണ്ട് എന്നിങ്ങനെ ഉള്ള വിവരങ്ങളാണ് പുറത്തായത് . പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷയുമായ എ എ സൈനബയും ഉണ്ട് എന്നതാണ്‌ ശ്രദ്ധേയം.

എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനല്‍പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. മതപരിവര്‍ത്തനത്തിന്റെ നടപടിക്രമങ്ങള്‍ എങ്ങനെയാണെന്ന് ചോദിക്കുന്ന റിപ്പോര്‍ട്ടറോട് മതപരിവര്‍ത്തനമെന്ന പേര് തങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അത് ആര്‍.എസ്.എസുകാര്‍ പ്രശ്നമുണ്ടാക്കുമെന്നുമാണ് സൈനബ പറയുന്നത്.

മറ്റ് വല്ല പേരിലും ഒരു കേന്ദ്രം തുടങ്ങണം. മഞ്ചേരിയിലെ സത്യസരണിയും അതുപോലെ മതം മാറ്റ കേന്ദ്രമല്ല. അതൊരു ചാരിറ്റബിള്‍ സ്ഥാപനമാണ്. അത്തരമൊരു പേരിലാണ് നമ്മള്‍ തുടങ്ങുന്നത്. മതം മാറുന്നവര്‍ അവിടെ തന്നെ താമസിക്കുകയും മതം മാറുകയുമല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിന് അതേയെന്നാണ് മറുപടി.

അവര്‍ അക്കാര്യം പുറത്തുപറയില്ലേ എന്ന് ചോദിക്കുമ്പോള്‍ അതിന് സാധ്യത കുറവാണെന്നും മതം മാറിയ ശേഷമായിരിക്കുമല്ലോ അവര്‍ പുറത്തുപോവുകയെന്ന് സൈനബ പറയുന്നു.സര്‍ക്കാര്‍ അനുമതിയോടെ മതം മാറ്റാന്‍ അനുവാദമുള്ള പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം, കോഴിക്കോട്ടെ തര്‍ബിയ്യത്തുല്‍ ഇസ്ലാം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നും സൈനബ പറയുന്നു.

കടപ്പാട്: ഇന്ത്യ ടുഡേ

 

English summary
STING OPERATION,INDIA TODAY,POPULAR FRIEND,TRYING TO LEAD MUSLIM NATION,SAINABA
topbanner

More News from this section

Subscribe by Email