Wednesday January 16th, 2019 - 9:37:am
topbanner

സി.ബി.ഐ അന്വേഷണം:ശ്രീജിത്തിന് നാളെ നിര്‍ണ്ണായകം

rajani v
 സി.ബി.ഐ അന്വേഷണം:ശ്രീജിത്തിന് നാളെ നിര്‍ണ്ണായകം

തിരുവനന്തപുരം : അനുജന്റെ മരണത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി 773ആം ദിവസവും സെക്രട്ടേറിയേറ്റിന് മുന്‍പില്‍ പോരാടുന്ന ശ്രീജിത്ത് ചൊവ്വാഴ്ച നിര്‍ണ്ണായകം. ഹൈക്കോടതിയുടെ വാക്കുകള്‍ കേള്‍ക്കാനാണ് ശ്രീജിത്ത് കാത്തിരിക്കുന്നത്.

സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നല്‍കണമെന്നും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിലനില്ക്കുന്ന സ്റ്റേ നീക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് നല്‍കിയ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായാല്‍ സമരം പിന്‍വലിക്കുമെന്ന് ശ്രീജിത്ത് അറിയിച്ചു. തീരുമാനം അനുകൂലമല്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. അത് ഏത് രീതിയിലാകണമെന്ന് ചൊവ്വാഴ്ച തീരുമാനിക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

സമരം ശക്തമായതോടെ ശ്രീജിത്തുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ എല്ലാകാര്യത്തിനും പിന്‍തുണ നല്‍കാമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച കോടതിയില്‍ കേസ് എത്തുമ്‌ബോള്‍ മാത്രമേ സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച് തനിക്കും വ്യക്തത ലഭിക്കുകയൂള്ളുവെന്നും ശ്രീജിത്ത് പറഞ്ഞു.

 

English summary
SREEJITH STRIKE HIGHCOURT DECESSION
topbanner

More News from this section

Subscribe by Email