Sunday September 23rd, 2018 - 9:01:am
topbanner

ജയിലിൽ സൗമ്യ ആത്മഹത്യ ചെയ്ത സംഭവം: ജീവനക്കാരെ സസ്പെന്റ് ചെയ്തതിലും സർക്കാർ നടപടിയിലും ദുരൂഹത ; സമഗ്രമായ തുടരന്വേഷണം വേണമെന്ന് സതീശൻ പാച്ചേനി

RA
ജയിലിൽ സൗമ്യ ആത്മഹത്യ ചെയ്ത സംഭവം: ജീവനക്കാരെ സസ്പെന്റ് ചെയ്തതിലും സർക്കാർ നടപടിയിലും ദുരൂഹത ; സമഗ്രമായ തുടരന്വേഷണം വേണമെന്ന് സതീശൻ പാച്ചേനി

പിണറായിലെ കൂട്ടക്കൊലപാതകത്തിലെ പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചു.ഇത് മറച്ച് പിടിക്കാൻ ഡ്യൂട്ടിയിൽ ഇല്ലാത്ത അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെ സസ്പെന്റ് ചെയ്ത സംഭവത്തിലും തുടർന്നുള്ള സർക്കാർ നടപടിയിലും ജയിൽ ഡി ജി പി യുടെ പ്രസ്താവനയും ദുരൂഹത വർദ്ധിപ്പിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.

സൗമ്യ ആത്മഹത്യ ചെയ്ത വനിതാ ജയിലിൽ പതിനാല് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരും അഞ്ച് അസിസ്റ്റന്റ് സൂപ്രണ്ടുമാരും ഒരു ഡപ്യൂട്ടി സൂപ്രണ്ടും ഒരു സൂപ്രണ്ടുമാണ് ഉള്ളത്.രണ്ട് അസിസ്റ്റന്റ് സുപ്രണ്ട്മാർ വർക്കിംങ്ങ് അറേജ്മെന്റിൽ മറ്റ് ജില്ലകളിലാണ് ജോലി ചെയ്യുന്നത്.

ജയിലുകളിൽ ജയിൽ സൂപ്രണ്ട് നിശ്ചയിക്കുന്ന സമയക്രമത്തിനനുസരിച്ചാണ് പ്രിസൺ ഓഫീസർമാരുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചിട്ടുള്ളത്.കേരളത്തിലെ ജയിലുകളിൽ വ്യത്യസ്ഥ സമയക്രമങ്ങിൽ ഡ്യൂട്ടി ആരംഭിക്കുന്നതും അവസാനിക്കുന്നതും ജയിൽ ഡി.ജി.പിക്ക് അറിവുള്ളകാര്യമാണ്.

ഒരേ സമയത്ത് ഡ്യൂട്ടിയിലുള്ള അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരിൽ ഒരാളെ മാത്രം പക്ഷപാതപരമായ നടപടിയിലൂടെ സസ്പെന്റ് ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് ജയിൽ വകുപ്പിലെ മറ്റ് ഓഫീസർമാർക്കും ജീവനക്കാർക്കും മനസ്സിലായപ്പോൾ ജാള്യത മാറ്റാൻ ജയിൽ ഡി.ജി.പി പത്ര സമ്മേളനത്തിൽ പോലും കളവ് പറയുന്നതിന് തയ്യാറായി.

ഓഗസ്റ്റ് 23 ന് വൈകിട്ട് 5.30ന് ഡ്യൂട്ടിയിൽ കയറിയ പ്രിസൺ ഓഫീസർമാർ 24ന് രാവിലെ 8.30 വരെ ജോലി ചെയ്ത് മടങ്ങിയതിന് ശേഷം 9.10 ന് ആണ് സൗമ്യ ആത്മഹത്യ ചെയ്തത് എന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയവരെ സസ്പെന്റ് ചെയ്ത നടപടിയും രാവിലെ 9 മണി മുതൽ ഡ്യുട്ടിയിലുണ്ടായവരിൽ ഒരാളെ മാത്രം സസ്പെന്റ് ചെയ്തതിലും ഹിഡൻ അജണ്ട പ്രകടമാണ്.

ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരുടെ കുടുംബ പാശ്ചാത്തലത്തിലെ രാഷ്ട്രീയ സമീപനം മനസ്സിലാക്കി തീർത്തും നിയമവിരുദ്ധമായി പക്ഷപാതപരമായി അച്ചടക്ക നടപടി സ്വീകരിച്ചത് ശരിയായ നടപടിയല്ല.

കേരളത്തിലെ ജയിൽ വകുപ്പ് ഭരണത്തിൽ വ്യാപകമായി ആക്ഷേപങ്ങൾ ഉയർന്ന് വരുന്നുണ്ട് . സർക്കാർ നിയമവിരുദ്ധവും തെറ്റായതുമായ നടപടികൾ സ്വീകരിക്കുന്നത് മൂലമാണ് ഇത്തരം ആക്ഷേപങ്ങൾ ഉയർന്ന് വരുന്നത്.ജയിൽ വകുപ്പ് നാഥനില്ലാക്കളരി പോലെ കുത്തഴിഞ്ഞ് പോയ അവസ്ഥ കണ്ണൂരിലെ ജയിലുകളിൽ ഇന്ന് പ്രകടമാണ്.

സൗമ്യയുടെ മരണത്തിൽ നിലനില്ക്കുന്ന ദുരൂഹതയും കുറ്റപത്രം കോടതി മടക്കിയതുമായ സംഭവങ്ങളും ജയിൽ വകുപ്പ് സ്വീകരിച്ച മറ്റ് നടപടി ക്രമങ്ങളും ഉന്നതതല തുടർ അന്വേഷണത്തിന് വിധേയമാക്കണം. കേസന്വേഷണത്തിലും ദുരൂഹമായ സൗമ്യയുടെ ആത്മഹത്യയിലും സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരും പങ്കുവെച്ച ആശങ്ക സർക്കാർ പരിഗണിക്കുകയും സമഗ്രമായ തുടരന്വേഷണത്തിലൂടെ ജനങ്ങളിൽ ഉണ്ടായ ആശങ്കകളും സംശയങ്ങളും ദുരീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

English summary
SOUMYA MURDER CASE SATHEESAN PACHENI
topbanner

More News from this section

Subscribe by Email