Friday May 24th, 2019 - 4:46:pm
topbanner
topbanner

പീ​ഡ​ന​ക്കേ​സി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യ ഭീ​തിയെന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​എ​ല്‍​എ

RA
പീ​ഡ​ന​ക്കേ​സി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യ ഭീ​തിയെന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​എ​ല്‍​എ

കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ പീഡന കേ​സി​നു ​പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യ ഭീ​തി​യെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​എ​ല്‍​എ. വി​ക​സ​ന​മോ ക​രു​ത​ലോ ഇ​ല്ലാ​ത്ത ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ക​ള്ള​ക്കേ​സ് നീ​ക്കം മ​ന​സി​ലാ​ക്കാ​ന്‍ വി​വേ​ക​മു​ള്ള​വ​രാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും മേ​യ് 23-ന് ​ഇ​ത് തെ​ളി​യു​മെ​ന്നും ഹൈ​ബി പ​റ​ഞ്ഞു. സോ​ളാ​ര്‍ വ്യ​വ​സാ​യം തു​ട​ങ്ങാ​ന്‍ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മൂ​ന്ന് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഹൈ​ബി.

ഹൈ​ബി ഈ​ഡ​ന്‍, എ.​പി.​അ​നി​ല്‍​കു​മാ​ര്‍, അ​ടൂ​ര്‍ പ്ര​കാ​ശ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. നേ​ര​ത്തെ സ​മാ​ന കേ​സി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഹൈ​ബി ഈ​ഡ​നെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റ​വും അ​ടൂ​ര്‍ പ്ര​കാ​ശ്, എ.​പി.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ളു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

മൂ​വ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്നു നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി ലി​സ്റ്റി​ലു​ള്ള നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണ് പീ​ഡ​ന​ക്കു​റ്റം എ​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന് ത​ല​വേ​ദ​ന​യാ​കും.

Read more topics: SOLAR, RAPE CASE, HYBEEDAN, RESPONSE
English summary
SOLAR RAPE CASE HYBEEDAN RESPONSE
topbanner

More News from this section

Subscribe by Email