Thursday July 18th, 2019 - 2:33:am
topbanner
topbanner

ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാം: എസ്.ഐക്കെതിരെ രണ്ടുംകല്‍പ്പിച്ച് യുവതി

rajani
 ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാം: എസ്.ഐക്കെതിരെ രണ്ടുംകല്‍പ്പിച്ച് യുവതി

തൊടുപുഴ എസ്ഐ ജോബിന്‍ ആന്റോ ക്വാര്‍ട്ടേഴ്സിലേക്ക് ക്ഷണിച്ചെന്നും നീതി ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും പോസ്റ്റിട്ട യുവതി രണ്ടുംകല്പിച്ച് തന്നെ. തന്റെ ഭര്‍ത്താവ് റെജിമോന്‍ സിപിഎമ്മിന്റെ വിജയത്തിനായി രാപകല്‍ അധ്വാനിച്ചിട്ടും ഒരു സഖാവും ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിക്കാരിയായ ജോളി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.കോതമംഗലം ബിജെപി മണ്ഡലം പ്രസിഡന്റ് മാത്രമാണ് തനിക്കു പിന്തുണ വാഗ്ദാനം ചെയ്തതെന്നും ജോളി പോസ്റ്റില്‍ പറയുന്നു.

അതേസമയം മുഖ്യമന്ത്രിക്ക് നല്കാന്‍ തയാറാക്കിയ പരാതിയുടെ കോപ്പി ഇന്ന് അവര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. സിപിഎമ്മിനെ തല്ലാനുള്ള വടിയായി ബിജെപിക്കാര്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ഇതിനിടെ യുവതിയെ തള്ളി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു പ്രവര്‍ത്തകയെ അറിയില്ലെന്നാണ് പാര്‍ട്ടി പറയുന്നത്.

ഇതിനിടെ പ്രശ്നം വഷളാക്കാന്‍ ചില മതസാമൂദായിക സംഘങ്ങള്‍ ശ്രമിക്കുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ജോളിയുടെ ഫേസ്ബുക്ക് പേജില്‍ പിന്തുണ വാഗ്ദാനം നല്കി പ്രശ്നം ആളിക്കത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായാണ് വിവരം. യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിടുന്നവരുടെ സാമൂഹികപശ്ചാത്തലം നിരീക്ഷിക്കാനാണ് പോലീസ് നീക്കം.പരാതി പറയാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനില്‍ അപമാനിച്ചസംഭവത്തില്‍ തൊടുപുഴ എസ്ഐ ജോബിന്‍ ആന്റണിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

പോലീസ് ആശുപത്രിയിലാക്കിയ യുവതിയുടെ ഭര്‍ത്താവിന്റ ശരീരത്തില്‍ ഗുരുതരമായ മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു എന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. പോലീസില്‍ ആശുപത്രി അധികൃതര്‍ വിവരമറിയിച്ചിട്ടും മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല എന്നതും സംഭവത്തിലെ പോലീസ് നിലപാടിലെ ദുരൂഹത വെളിവാക്കുന്നു. പൊലീസ് സ്റ്റേഷനില്‍ ഒന്നും നടന്നിട്ടില്ലെന്ന് അവകാശപ്പെടുന്ന പൊലീസിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ സംഭവങ്ങള്‍.

Related News: ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാം 'എസ്ഐ': ആത്മഹത്യ പ്രഖ്യാപിച്ച്‌ കുടുംബം

പോലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ തന്നോട് ഇങ്ങനെ പറഞ്ഞതിന് പുറമേ, ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ എസ്ഐയും എട്ടോളം പോലീസുകാര്‍ മര്‍ദിക്കുകയും ചെയ്തിരുന്നുവെന്നാണ് ജോളി വെറോണിയെന്ന വീട്ടമ്മയുടെ ആരോപണം. പോലീസുകാര്‍ തന്നെ താലൂക്ക് ആശുപത്രിയിലും, അവിടെ നിന്ന് ഗുരുതരമായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച പരാതിക്കാരിയുടെ ഭര്‍ത്താവ് റജിയുടെ മെഡിക്കല്‍ രേഖകളിങ്ങനെ. റജി ഗുരുതരമായ മര്‍ദനത്തിനിരയായിരുന്നുവെന്നും, നെഞ്ചിലും വയറിലും അടിവയറിലും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

എട്ടുമുതല്‍ പത്തുവരെ പോലീസുകാര്‍ മര്‍ദിച്ചുവെന്നും, മദ്യം വായിലൊഴിച്ചുവെന്നും റജി പറഞ്ഞെന്നും
രേഖകള്‍ പറയുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പോലീസിലറിയിച്ചിട്ടും, ഇതുവരെ
റജിയുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. പുത്തന്‍കുരിശ് പൊലീസിലാണ് ആശുപത്രി അധികൃതര്‍ ഇന്റിമേഷന്‍ നല്‍കിയത്.

യുവതിയുടെ പരാതി വ്യാജമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

മൊബൈല്‍ ചാര്‍ജു ചെയ്യാനെത്തിയ തന്നെ കടയുടമ കടന്നു പിടിച്ചെന്നുള്ള യുവതിയുടെ ആരോപണത്തിനു പിന്നില്‍ ബ്ലാക്ക് മെയിലിംഗ് മാഫിയയുടെ കരങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പത്രസമ്മേളനത്തില്‍ ആരോപിച്ചു. കടയുടമയ്ക്കെതിരെ പീഡനാരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടാനുള്ള ശ്രമമാണ് സംഘം നടത്തുന്നതെന്നും ഇതിന്റെ പിന്നില്‍ വന്‍ റാക്കറ്റുള്ളതായി സംശയിക്കുന്നതായും സമിതി ഭാരവാഹികള്‍ പറയുന്നു. മൊബൈല്‍ ചാര്‍ജ് ചെയ്യാനായി കടയിലേക്ക് സ്ത്രീ ആദ്യം കയറി വരികയും ഇതിനു പിന്നാലെയെത്തിയയാള്‍ തന്റെ മൊബൈലും ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഗുണ്ടായിസത്തിന്റെ രീതിയില്‍ കടയുടമയെയും സെയില്‍സ്മാനെയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സ്ത്രീ ഇതു തന്റെ ഭര്‍ത്താവാണെന്നു പറയുന്നത്.

കടയ്ക്കു പുറത്തിറങ്ങിയ സ്ത്രീയും ഭര്‍ത്താവും കടയുടമ കടന്നു പിടിച്ചെന്നും അശ്ലീലം ചെയ്തെന്നും പറഞ്ഞെന്നുമാരോപിച്ച് ബഹളം വയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ യുവതിയുടെയും ഭര്‍ത്താവിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. ഇതിനു ശേഷമാണ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. യുവതിയുടെ പരാതി പോലീസ് സ്വീകരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് എസ്ഐയെ ആക്രമിക്കുന്ന രീതിയില്‍ പാഞ്ഞടുത്തതും
സ്റ്റേഷനില്‍ പരാക്രമം കാട്ടിയതും. സ്റ്റേഷനില്‍ ഈ സമയം പോലീസുകാരും മറ്റു നാട്ടുകാരും ഉണ്ടായിരുന്നു. ഇവരെല്ലാം ഇക്കാര്യത്തില്‍ ദൃക്സാക്ഷികളാണെന്നും വ്യാപാരി വ്യവസായി ഭാരവാഹികള്‍ പറഞ്ഞു.

അശ്ലീല സൈറ്റില്‍ സന്ദര്‍ശിച്ച 40 കോടി പേരുടെ വിവരങ്ങൾ പുറത്ത്

എറണാകുളം; കറന്‍സി പിന്‍വലിച്ച രാത്രി ജ്വല്ലറിയില്‍ നിന്നും ഒരാള്‍വാങ്ങിയത് 5 കോടിയുടെ സ്വര്‍ണം 

Read more topics: SI, womens, complaint, bjp, helps
English summary
SI womens complaint bjp helps
topbanner

More News from this section

Subscribe by Email