Friday November 16th, 2018 - 2:32:am
topbanner

സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ആവശ്യവുമായി ഷുഹൈബിന്റെ പിതാവ് സുപ്രീംകോടതിയില്‍

rajani v
സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ആവശ്യവുമായി ഷുഹൈബിന്റെ പിതാവ് സുപ്രീംകോടതിയില്‍

 കൊച്ചി:ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു പിതാവ് സി.മുഹമ്മദ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുന്‍പു കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും അദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേസിലെ പ്രതികള്‍ക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടര്‍ന്നു മധ്യവേനല്‍ അവധിക്കുശേഷം പരിഗണിക്കുന്നതിനായി മാറ്റി. ഒന്നരമാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

 

Read more topics: SHUHAIB, MURDER CASE, SUPREMCOURT
English summary
SHUHAIB MURDER CASE SUPREMCOURT
topbanner

More News from this section

Subscribe by Email