Tuesday December 11th, 2018 - 10:18:am
topbanner

ഷുഹൈബ് വധം: കണ്ണൂര്‍ എസ്പി പ്രത്യേക സംഘത്തെ പിരിച്ചുവിട്ടു

rajani v
ഷുഹൈബ് വധം: കണ്ണൂര്‍ എസ്പി പ്രത്യേക സംഘത്തെ പിരിച്ചുവിട്ടു

കണ്ണൂര്‍: ഷുഹൈബ് വധക്കേസിന്റെ അന്വേഷണത്തിന് കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തെ പിരിച്ചുവിട്ടു. സംഘത്തിലുള്ള പോലീസുകാരെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രൈംസ്‌ക്വാഡ് പിരിച്ചുവിട്ടത്.

പോലീസ് പ്രതികളുമായി ഒത്തുകളിക്കുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളെ വേഗത്തില്‍ പിടിക്കൂടാന്‍ സാധിക്കാതിരുന്നത് പോലീസിലെ ചിലരുടെ ഒത്തുകളി മൂലമാണെന്നായിരുന്നു ആരോപണം. റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതില്‍ എസ്പി തന്നെ മേലുദ്യോഗസ്ഥരെ കണ്ട് പരാതി ഉന്നയിച്ചിരുന്നു.

പ്രതികള്‍ ഒളിവില്‍ താമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. പോലീസ് എത്തുന്നതിന് തൊട്ടുമുമ്ബ് പ്രതികള്‍ രക്ഷപ്പെടും. ഇത്തരം സംഭവങ്ങള്‍ പതിവായപ്പോഴാണ് എസ്പി ഉന്നത ഉദ്യോഗസ്ഥരെ ആക്ഷേപം അറിയിച്ചത്. കേസില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read more topics: SHUHAIB, MURDER CASE, KANNUR SP
English summary
SHUHAIB MURDER CASE KANNUR SP
topbanner

More News from this section

Subscribe by Email