Wednesday September 18th, 2019 - 5:15:pm
topbanner
Breaking News
jeevanam

തന്റെ തോൽവി വ്യക്തിപരമായ തോൽവിയായി കാണുന്നു; ഷാനിമോൾ ഉസ്മാൻ

RA
തന്റെ തോൽവി വ്യക്തിപരമായ തോൽവിയായി കാണുന്നു; ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് തരംഗം ഉണ്ടായപ്പോൾ ഒരു മണ്ഡലത്തിൽ താൻ തോറ്റത് വ്യക്തിപരമായ തോൽവിയായി കാണുന്നുവെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ. പ്രവർത്തനത്തിൽ ഒരു പിഴവും വന്നതായി തനിക്ക് കാണാൻ കഴിയുന്നില്ലെന്നും വൈകി വന്നിട്ടും ഇത്ര വോട്ട് നേടാൻ കഴിഞ്ഞത് പ്രവർത്തനം കൊണ്ടാണെന്നും ഷാനിമോൾ പറഞ്ഞു.

കെ സി വേണുഗോപാൽ ദേശീയ തലത്തിലെ തിരക്കുകൾ മാറ്റി വച്ചും തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. ഇനി എല്ലാം നേതൃത്വം പരിശോധിക്കട്ടെയെന്ന് ഷാനിമോൾ പ്രതികരിച്ചു.

മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും യുഡിഎഫ് മുന്നിട്ടു നിന്നു. രണ്ട് മണ്ഡലത്തിൽ പിറകോട്ട് പോയതാണ് ഷാനിമോളുടെ പരാജയത്തിന് കാരണമായത്. ചേർത്തല, അരൂർ മണ്ഡലങ്ങളിൽ നിന്ന് കിട്ടിയ വോട്ടുകളാണ് ആരിഫിനെ തുണച്ചത്.

Viral News

English summary
SHANIMOL USMAN ELECTION STATEMENT
topbanner

More News from this section

Subscribe by Email