Sunday November 18th, 2018 - 8:54:pm
topbanner

തളിപ്പറമ്പ് തൃഛംബരത്ത് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

NewsDesk
തളിപ്പറമ്പ് തൃഛംബരത്ത് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തൃച്ചംബരം ഉല്‍സവം കണ്ട് മടങ്ങുകയായിരുന്ന നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ടൈല്‍സ് പണിക്കാരനായപട്ടുവം മുള്ളൂലിലെ മടക്കുടിയന്‍ ഹൗസില്‍ എം.ജയന്‍ എന്ന കൂത്താട്ട് ജയന്‍(34), മുറിയാത്തോട്ടിലെ ബസ് കണ്ടക്ടര്‍ കണ്ടോത്ത് വീട്ടില്‍ കെ.വി.രാജേഷ് എന്ന ചൊറ രാജേഷ്(29), കൂവേരി ആലത്തട്ടിലെ തേപ്പ് പണിക്കാരന്‍ പി.അക്ഷയ് എന്ന അച്ചു (21), ആലത്തട്ടിലെ ചെങ്കല്ല് ലോഡിങ്ങ് പണിക്കാരന്‍ പി.അജേഷ് എന്ന അജു(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അക്രമം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരയില്‍ ഹൗസില്‍ അര്‍ജുന്‍(19), കീഴാറ്റൂരിലെ പച്ച ഹൗസില്‍ ധീരജ്(18), പറശിനിക്കടവ് കുഞ്ഞിപ്പുരയില്‍ വീട്ടില്‍ അശ്വന്ത്(19) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും, കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ഞാറ്റുവയലിലെ നടുവയല്‍ വീട്ടില്‍ കിരണ്‍(19) നെ പരിയാരം മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിച്ചിരുന്നത്.

കിരണിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയശേഷം സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പ്രതികളെ തിങ്കളാഴ്ച്ച രാവിലെ കോടതിയില്‍ ഹാജരാക്കും. കണ്ടാലറിയാവുന്ന 10 പ്രതികളെ ഈ കേസില്‍ പിടികിട്ടാനുണ്ട്. എസ്എഫ് ഐ പ്രവര്‍ത്തകരെ അക്രമിക്കുന്നതും കുത്തുന്നതുമായ ദൃശ്യങ്ങള്‍ മുഴുവന്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുള്ളതിനാല്‍ എല്ലാ പ്രതികളേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്സവത്തിന് സുരക്ഷയൊരുക്കുന്നതിനായി പൊലിസ് 17ഉം സേവാസമിതി മൂന്നും സി.സി.ടി.വി കാമറകളാണ് സ്ഥാപിച്ചിരുന്നത്.

ശനിയാഴ്ച്ച രാത്രി പഴയങ്ങാടിയിലെ പ്രതീക്ഷ ബാറില്‍ അക്രമം നടത്തിയതും ഇതേ സംഘമാണെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. രാത്രി പതിനൊന്നരയോടെ അക്രമം നടത്തിയ ശേഷമാണ് ഇവര്‍ തൃച്ചംബരത്ത് എത്തിയത്.

English summary
SFI activists attacking Taliparamba 4 RSS volunteers arrested
topbanner

More News from this section

Subscribe by Email