Sunday August 18th, 2019 - 2:40:am
topbanner
topbanner

വിദ്യാലയങ്ങളില്‍ ഇനി ഫണ്ടിന് അനുസരിച്ച് പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവും

rajani v
വിദ്യാലയങ്ങളില്‍ ഇനി ഫണ്ടിന് അനുസരിച്ച് പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവും

എടപ്പാള്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രീപ്രൈമറി കുട്ടികള്‍ക്കും നല്‍കുന്ന ഉച്ചഭക്ഷണത്തിനു പുറമെ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവുംകൂടി നല്‍കാന്‍ നിര്‍ദേശം. എന്നാല്‍ 2012നുശേഷം ആരംഭിച്ച് അംഗീകാരം ലഭിക്കാത്ത പ്രീപ്രൈമറികള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.

വ്യക്തികള്‍, പി.ടി.എ, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഇതിനുള്ള സംവിധാനമൊരുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഈമാസം 15നകം പുതിയ നൂണ്‍ ഫീഡിങ് കമ്മിറ്റി രൂപവത്കരിച്ച് അവരുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം നടത്തുന്നതോടൊപ്പം പാചകക്കാരുടെ ശുചിത്വത്തില്‍ കര്‍ശനമായ പരിശോധന വേണമെന്നും നിര്‍ദേശമുണ്ട്.

ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും ഇവരുടെ ആരോഗ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

 

 

 

Read more topics: SCHOOL, BREAKFAST, FUD
English summary
SCHOOL BREAKFAST FUD
topbanner

More News from this section

Subscribe by Email