topbanner
Saturday December 16th, 2017 - 7:10:am
topbanner
topbanner

എസ് ബി ടിക്ക് പിന്നാലെ നാലു കേരള ബാങ്കുകളെ കൂടി ബാങ്കിംഗ് ഭീമന്‍മാര്‍ റാഞ്ചാന്‍ ഒരുങ്ങുന്നു

suvitha
എസ് ബി ടിക്ക് പിന്നാലെ നാലു കേരള ബാങ്കുകളെ കൂടി ബാങ്കിംഗ് ഭീമന്‍മാര്‍ റാഞ്ചാന്‍ ഒരുങ്ങുന്നു

കൊച്ചി: എസ് ബി ടി- എസ് ബി ഐ ലയനത്തിന് ശേഷം നാല് കേരള ബാങ്കുകളെ കൂടി ഭീമന്‍മാര്‍ റാഞ്ചാന്‍ ഒരുങ്ങുന്നു. കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ നാലു ബാങ്കുകളെയാണ് സ്വകാര്യ മേഖലയിലെ കുത്തക ബാങ്കുകള്‍ ഏറ്റെടുക്കാന്‍ പോകുന്നത്. 

ഈ ബാങ്കുകള്‍ കൂടി ണറ്റ് ഭീമന്‍മാര്‍ ഏറ്റെടുക്കുന്നതോട്കൂടി കേരളത്തില്‍ ആസ്ഥാനമുള്ള ബാങ്കുകളെല്ലാം അപ്രത്യക്ഷമാകും. 1920ല്‍ സ്ഥാപിതമായ കാത്തലിക്ക് സിറിയന്‍ ബാങ്ക്, 1927-ല്‍ ജനനം കൊണ്ട ധനലക്ഷ്മി ബാങ്ക്, 1929-ല്‍ രൂപം കൊണ്ട സൗത്ത് ഇന്ത്യന്‍ ബാങ്ക്, 1949-ല്‍ പിറവിയെടുത്ത ഫെഡറല്‍ ബാങ്ക് എന്നിവയെ റാഞ്ചാന്‍ ദീര്‍ഘനാളായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എസ് ബി ടി ലയനത്തിന് ശേഷമാണ് സ്വകാര്യ ബാങ്കുകള്‍ളും ലയനത്തിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്.

ധനലക്ഷ്മി ബാങ്കിനെ നേരത്തെ കോട്ടക്ക് മഹീന്ദ്ര ബാങ്കാണ് ലക്ഷ്യമിട്ടിരുന്നത്. 97 വര്‍ഷം പിന്നിട്ട കാത്തലിക് സിറിയന്‍ബാങ്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി നഷ്ടത്തിലാണ്. കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്‌സ് മൂലധന സമാഹരണത്തിനായി രംഗത്തു വന്നിട്ടുണ്ട്.

ഇന്ത്യയിലെ ഏത് സ്വകാര്യ ബാങ്കിലും 74 ശതമാനം വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാമെന്ന കേന്ദ്ര നിയമം ഏറ്റെടുക്കല്‍ കൂടുതല്‍ എളുപ്പമാകും.

ഏറ്റെടുക്കല്‍ ഭീഷണിയുള്ള നാല് ബാങ്കുകളിലും 40 മുതല്‍ 50 ശതമാനം വരെ വിദേശ ഓഹരി സാന്നിദ്ധ്യമുണ്ട്. ഈ വിഭാഗവും ഓഹരി ഉടമകളുടെ ഗ്രൂപ്പുകളും ചേര്‍ന്നാല്‍ ഏത് ബാങ്കിനെയും നവസ്വകാര്യ ബാങ്കുകളുമായി കൂട്ടിക്കെട്ടാന്‍ കഴിയും.

അസോസിയേറ്റ് ബാങ്കുകളുടെ സ്റ്റേറ്റ് ബാങ്കിലേക്കുള്ള ലയനം ബാങ്കിംഗ് രംഗത്ത് പുതിയ കീഴ്വഴക്കത്തിന് തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്. അവശേഷിക്കുന്ന 22 പൊതുമേഖല ബാങ്കുകളെ പരസ്പരം കൂട്ടിയോജിപ്പിച്ച് ആറ് വലിയ ബാങ്കുകളാക്കാനുള്ള നീക്കം ശക്തിപ്പെട്ടിട്ടുണ്ട്.

കോടക്ക് മഹീന്ദ്ര-ആക്‌സീസ് ബാങ്ക് ലയനം സംബന്ധിച്ച് ഔദ്യോഗിക സൂചനകള്‍ വന്നിട്ടുണ്ട്. മുഖ്യധാരയിലെ നാല് ബാങ്കുകള്‍ കൂടി ലയനത്തോടെ ഇല്ലാതാവുമ്പോള്‍ കേരളം ആസ്ഥാനമായ ബാങ്കുകള്‍ എന്ന നിലയില്‍ അവശേഷിക്കുന്നത് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളായ ഇസാഫ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവ മാത്രമായിരിക്കും.

 

 

Read more topics: kochi, gramin bank, Sbi
English summary
States with the four state banks, followed by B Ranch banking giant is planning Tick
topbanner topbanner

More News from this section

Subscribe by Email