Wednesday October 24th, 2018 - 8:38:am
topbanner
Breaking News

പേരാവൂരിലെ സഹകരണ ആശുപത്രി വില്പന,സാമ്പത്തിക തട്ടിപ്പ് സർക്കാർ അന്വേഷിക്കണം: സതീശൻ പാച്ചേനി

RA
പേരാവൂരിലെ സഹകരണ ആശുപത്രി വില്പന,സാമ്പത്തിക തട്ടിപ്പ് സർക്കാർ അന്വേഷിക്കണം: സതീശൻ പാച്ചേനി

സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂർ സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വില്പന നടത്തിയതിലെ സാമ്പത്തിക ക്രമക്കേട് സർക്കാർ ഉടൻ അന്വേഷിക്കണം.2010 ൽ ആരംഭിച്ച സഹകരണ ആശുപത്രി അഞ്ച് വർഷത്തിന് ശേഷം ആശുപത്രി സഹകരണ സംഘം നേരിട്ട് സ്വകാര്യ വ്യക്തിക്ക് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് ചീഞ്ഞ് നാറുന്ന സാമ്പത്തിക തട്ടിപ്പിന്റെ കഥകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുള്ളത്.

ആശുപത്രി സഹകരണ സംഘം നേരിട്ട് ആശുപത്രി വില്പ്ന നടത്തിയത് സഹകരണ നിയമങ്ങൾ പാലിക്കാതെയായപ്പോൾ സഹകരണ വകുപ്പ് ആദ്യഘട്ടത്തിൽ അത് റദ്ദാക്കിയിരുന്നു.ആശുപത്രി വില്പനയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾക്ക് പങ്കുള്ള സാമ്പത്തിക തട്ടിപ്പും മറ്റ് നിയമ വിരുദ്ധ ഇടപാടുകളും നടന്നിട്ടുണ്ട് എന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും അതിനെ കുറിച്ച് സി.പി.എം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.

സി.പി.എമ്മിന്റെ സംഘടനാ രീതി വച്ച് സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രി പോലുള്ള വലിയ ഒരു സഹകരണ സ്ഥാപനം പ്രാദേശിക പാർട്ടി ഘടകങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വില്പന നടത്താൻ കഴിയില്ല.ആശുപത്രി ജില്ലാ നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ വില്‌പനക്ക് സാധ്യത ഇല്ലെന്നിരിക്കെ അഴിമതിയുടെയും സാമ്പത്തിക തട്ടിപ്പിന്റെയും ഉറവിടം ഏതെന്ന് കണ്ടെത്താനും സഹകരണ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തി സി.പി.എം ഉന്നത നേതൃത്വത്തിന്റെ സമ്മതത്തോടെ ആശുപത്രി സഹകരണ സംഘം നടത്തിയ സാമ്പത്തിക തട്ടിപ്പ് സർക്കാറിന്റെ അന്വേഷണത്തിലൂടെ മാത്രമേ പുറത്ത് വരികയുള്ളൂ.

അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുകയും അഴിമതിയുടെ പങ്ക് പറ്റി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യുന്ന കപട ധാർമ്മിക രാഷ്ട്രീയ ശൈലിയാണ് സി.പി.എമ്മും, വില്പന നടത്തിയ ആശുപത്രി സഹകരണ സംഘത്തിന്റെ ഭാരവാഹികളായ സി.പി.എം നേതാക്കളും സ്വീകരിച്ചിട്ടുള്ളത്.വിദേശജോലിക്ക് പോകുന്ന നഴ്സ് മാർക്ക് നഴ്സിങ് കൗൺസിൽ നല്കേണ്ട സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് നല്കിയതിന് കണ്ണൂരിൽ അറസ്റ്റിലായ വ്യക്തിക്ക് വേണ്ടിയാണ് ഈ വില്പന നടത്തിയിട്ടുള്ളത് എന്നും ഈ വിവാദ വ്യക്തിയുമായി സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്കുള്ള ബന്ധവും മനസ്സിലാകുമ്പോൾ ഈ തട്ടിപ്പിന്റെ ദുരൂഹത ഒന്ന് കൂടി വർദ്ധിക്കുകയാണ്.

സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം മുതൽ ജില്ലാ നേതൃത്വം വരെ സംശയത്തിന്റെ നിഴലിൽ നില്ക്കുന്ന ആശുപത്രി വില്പന വിഷയം ഗൗരവതരത്തിൽ സർക്കാർ അന്വേഷണ ഏജൻസി അന്വേഷിച്ചാൽ മാത്രമേ വസ്തുതകൾ പുറത്ത് വരികയുള്ളൂ.
ആയതിനാൽ പേരാവൂരിൽ സി.പി.എം നിയന്ത്രണത്തിൽ പ്രവർത്തിച്ച സഹകരണ ആശുപത്രിയുടെ വില്പനയുടെ മുഴുവൻ സത്യാവസ്ഥയും പുറത്ത് വരാനും സാമ്പത്തിക തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുൻപിൽ എത്തിക്കാനും ഉടൻ സർക്കാർ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read more topics: SATHEESAN PACHERI, HOSPITAL, SALE
English summary
SATHEESAN PACHERI HOSPITAL SALE
topbanner

More News from this section

Subscribe by Email