Wednesday July 24th, 2019 - 12:45:pm
topbanner
topbanner

'എടോ ബിജുകുമാറേ'....താൻ 'സരോജ്കുമാറ്' കളിയ്ക്കല്ലേയെന്ന് സലിം ഇന്ത്യ

rajani v
'എടോ ബിജുകുമാറേ'....താൻ 'സരോജ്കുമാറ്' കളിയ്ക്കല്ലേയെന്ന് സലിം ഇന്ത്യ

സംസ്ഥാനചലച്ചിത്ര അവാർഡ് ദാനച്ചടങ്ങിലെ മോഹൻലാൽ വിവാദത്തിൽ ഡോ.ബിജുവിന് മറുപടിയുമായി സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ മെമ്പറുമായ സലിം ഇന്ത്യ. എടോ ബിജുകുമാറേ... താൻ സരോജ്കുമാർ കളിക്കുകയാ അല്ലേ? ഉദയനാണ് താരത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച പത്മശ്രീ സരോജ്കുമാറിന്റെ തറവേലകളും സിനിമക്കുള്ളിലെ സിനിമയുമാണ് തന്റെ ഇപ്പോഴത്തെ തറപരിപാടി കാണുമ്പോൾ ഒാർമ്മ വരുന്നത്.

അപ്പനെ ഒൗസേപ്പേട്ടാന്ന് വിളിച്ചിട്ട്, വിളിച്ചത് അപ്പനെയല്ലാ അമ്മാവനെയാണെന്ന് പറയുന്ന ലാഘവത്തോടെയാണ് താങ്കൾ ഇപ്പോൾ പറയുന്നത്, നിവേദനത്തിൽ മോഹൻലാലിന്റെ പേര് പരാമർശിച്ചിട്ടില്ലാ എന്ന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജുവിന് മറുപടി നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ‌

"മോഹൻലാൽ' വിവാദത്തിൽ
എഴുത്തുകാരനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ
മെമ്പറുമായ
സലിം ഇന്ത്യയുടെ പ്രതികരണം :

സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയ നിവേദന സംഘത്തലവൻ
സംവിധായകൻ ഡോ. ബിജുവിന് സലിം ഇന്ത്യയുടെ മറുപടി :

എമരലയീീസ : ടമഹശാ കിറശമ

'എടോ ബിജുകുമാറേ''
താൻ "സരോജ്കുമാറ്' കളിയ്ക്കല്ലേ!

എടോ ബിജുകുമാറേ... താൻ സരോജ്കുമാർ കളിക്കുകയാ അല്ലേ? ഉദയനാണ് താരത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച പത്മശ്രീ സരോജ്കുമാറിന്റെ തറവേലകളും സിനിമക്കുള്ളിലെ സിനിമയുമാണ് തന്റെ ഇപ്പോഴത്തെ തറപരിപാടി കാണുമ്പോൾ ഒാർമ്മ വരുന്നത്. അപ്പനെ ഒൗസേപ്പേട്ടാന്ന് വിളിച്ചിട്ട്, വിളിച്ചത് അപ്പനെയല്ലാ അമ്മാവനെയാണെന്ന് പറയുന്ന ലാഘവത്തോടെയാണ് താങ്കൾ ഇപ്പോൾ പറയുന്നത്, നിവേദനത്തിൽ മോഹൻലാലിന്റെ പേര് പരാമർശിച്ചിട്ടില്ലാ എന്ന്.

എന്തിന് നിവേദനത്തിൽ എഴുതണം? താങ്കളുടെ നെറ്റിയിൽ തന്നെ എഴുതിവെച്ചിട്ടുണ്ടല്ലോ മോഹൻലാലിനോട് കലിപ്പാണെന്ന്! മോഹൻലാലിന്റെ ചോരയാണ് താങ്കൾക്കും താങ്കളുടെ ഉപദംശങ്ങൾക്കും വേണ്ടതെന്ന് മനസ്സിലാക്കാൻ ഞങ്ങൾ സാധാരണക്കാർക്ക് പാഴൂർ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല. എടോ ബിജുകുമാറേ, തന്റെ മുഖം കണ്ടാലറിഞ്ഞുകൂടേ തന്റെ അസുഖമെന്താണെന്ന്! ഒന്നാം തരം അസൂയ.

അതാണ് തന്റെ സൂക്കേട്! ചെമ്മീൻ ചാടിയാ ചട്ടിയോളം. ഇതാണ് തന്റേം തന്റെ കൂടെയുള്ള ഉപജാപങ്ങളുടെയും അന്തിമവിധി. മോഹൻലാൽ ചാടുന്നതു കണ്ടിട്ട് ചാടണ്ടാ! അമ്പിളി അമ്മാവനെ പിടിച്ച് താഴേക്ക് വലിച്ചിടാനായി ആകാശത്തേക്ക് ചാടിയ ഒരു അണ്ണാറക്കണ്ണന്റെ കഥ കേട്ടിട്ടില്ലേ? ഇല്ലെങ്കിൽ ഇപ്പൊ കേട്ടോളൂ.

എടോ ബിജുകുമാറേ, വെറുതെ വേണ്ടാത്തതിനൊന്നും പോകണ്ടാ. മേലോട്ടു ചാടിയാൽ താഴേക്കു വീണ് അസ്ഥികളെല്ലാം തകർന്ന് തറയിൽ കിടന്ന് നരകിക്കേണ്ടിവരും തനിയ്ക്ക്. അതു വേണ്ട. മോഹൻലാൽ ചാടുന്ന ഉയരത്തിൽ ചാടാൻ തനിയ്ക്കും തന്റെ വാലാട്ടിക്കിളികൾക്കും കഴിയില്ല. ബിജുവേ, തനിക്കൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത ഉയരമാണത്. ലോകസിനിമയിൽ മോഹൻലാൽ എത്തിച്ചേർന്ന ഉയരത്തിലേക്ക് നോക്കിയാൽ തന്റെയൊക്കെ പെരടി ഒടിയും.

മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആരൊക്കെ ഒപ്പുവെച്ചിട്ടുണ്ടെന്നറിയാൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയായ എം.വി. ജയരാജൻ അവർകളുമായി ഞാൻ സംസാരിച്ചപ്പോൾ ഒപ്പിടാത്ത ഒരു ഒാലയാണ് താൻ അവിടെ പോയി തള്ളിയിരിക്കുന്നതെന്ന് മനസ്സിലായി. സമ്മതിച്ചിരിക്കുന്നു, തന്റെ വക്രബുദ്ധിയെ! "ബുദ്ധി' അപാരം തന്നെ. മോഹൻലാലിന്റെ പേര് എഴുതാതെതന്നെ മോഹൻലാലിനെതിരെ യുദ്ധം! ഒപ്പ് വെയ്ക്കാതെ നിവേദനം! പ്രകാശ്രാജ്, സന്തോഷ് തുണ്ടിയിൽ തുടങ്ങി പലരും അറിയുകപോലും ചെയ്യാതെ അവരുടെ പേരിൽ നിവേദനം! അതും സംസ്ഥാനം ഭരിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്.

ഇങ്ങനെ പോയാൽ പടം പിടുത്തം നിർത്തി പഴയ ഹോമിയോപ്പതി പരിപാടിക്കു തന്നെ പോകേണ്ടിവരും തനിക്ക്. ഹോമിയോപ്പതിക്കാരും കല്ല്യാണബ്രോക്കർമാരും മലയാളത്തിൽ പടം പിടിക്കാൻ വരുന്നതിന് മുമ്പ് ചുരുങ്ങിയപക്ഷം മോഹൻലാൽ എന്ന യൂണിവേഴ്സിറ്റിയെക്കുറിച്ച് വല്ലവരോടുമൊക്കെ ചോദിച്ചറിയുന്നത് നല്ലതായിരിക്കും. മഴ നനയാതിരിക്കാൻ വേണ്ടിയെങ്കിലും ഞങ്ങളൊക്കെ ആ യൂണിവേഴ്സിറ്റിയുടെ വരാന്തയിൽ കയറി നിന്നിട്ടുണ്ടെടോ ബിജൂ.. തന്റെ കാര്യത്തിൽ അതും സംഭവിച്ചില്ല എന്നത് കഷ്ടം തന്നെയാണ്.

ഡോ. ബിജു എന്ന ബിജുകുമാറേ, താൻ ഇങ്ങനെ "സരോജ്കുമാർ' കളിച്ച് സമയം കളയാതെ മോഹൻലാലിന്റെ സിനിമകളൊക്കെ ഒന്നു കാണാൻ നോക്ക്. ലോകം നെഞ്ചേറ്റുവാങ്ങിയ ആ സിനിമകൾ തന്റെ മനസ്സിലെ പകയും വിദ്വേഷവും മാലിന്യവും ഒക്കെ കഴുകികളഞ്ഞ് തന്നെ ഒരു നല്ല മനുഷ്യനാക്കും. ഉറപ്പ്. തന്റെ ഉപദംശങ്ങളൊടും ഇൗ വിവരം പറയൂ; ആ ഫെമിനിച്ചികളോട് പ്രത്യേകിച്ചും.

താങ്കളെ ഒരു കാര്യം ഒാർമ്മപ്പെടുത്തികൊണ്ട് ഇൗ കുറിപ്പ് ഉപസംഹരിക്കുന്നു.അസൂയക്ക് തന്റെ ഹോമിയോപ്പതിയിലും മരുന്നില്ലെടോ ബിജുകൂമാറേ! ഒരു പഴയ മുറം കൊണ്ട് സൂര്യനെ തടുക്കാൻ കഴിയില്ല എന്റെ ഹോമിയോപ്പതി വൈദ്യരേ തനിയ്ക്കൊക്കെയുള്ള മറുപടി മോഹൻലാലിന്റെ ഒരു കഥാപാത്രം പണ്ടേ പറഞ്ഞിട്ടുണ്ട: ""വഴി മാറെടോ മുണ്ടയ്ക്ക്ൽ ശേഖരാ..!''

Read more topics: SALIM INDIA, BIJU, MOHANLAL,
English summary
SALIM INDIA ANSWER BIJU
topbanner

More News from this section

Subscribe by Email