topbanner
Monday December 18th, 2017 - 4:04:pm
topbanner
topbanner

ശബരിമലയെ തായ്‌ലെന്റാക്കരുതെന്ന്‌ പ്രയാര്‍ ഗോപാലകൃഷ്ണന്‍

rajani v
 ശബരിമലയെ തായ്‌ലെന്റാക്കരുതെന്ന്‌ പ്രയാര്‍ ഗോപാലകൃഷ്ണന്‍

കോട്ടയം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് സുപ്രീം കോടതി പ്രവേശനമനുവദിച്ചാലും അന്തസുള്ള സ്ത്രീകളാരും മല കയറില്ലെന്ന് വിശ്വസിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ശബരിമലയെ തായ്ലന്റാക്കരുതെന്നാണ് ബോര്‍ഡിന്റെ അഭിപ്രായം. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചാല്‍ സുരക്ഷയ്ക്ക് പട്ടാളത്തെ ഇറക്കേണ്ടി വരും.

സ്ത്രീകളുടെ പ്രവേശന പ്രശ്നം സുപ്രീം കോടതി ഭരണഘടനാബഞ്ചിന് വിട്ടത് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്നമാക്കി വാദിച്ച് അഡ്വ.കെ.കെ വേണുഗോപാലിനെ വെച്ച് ബോര്‍ഡ് കേസ് നടത്തിയതു കൊണ്ടാണ്. ഒരു കോടി ഭക്തജനങ്ങളുടെ ഒപ്പും കോടതിക്ക് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ലിംഗ വിവേചനം പാടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം .സുപ്രീം കോടതി ഭരണഘടനാ ബഞ്ച് കേസ് പരിഗണിക്കാനിരിക്കേ ഇനിയും വിശ്വാസികളുടെ കൂട്ടായ്മയോടെ വിവിധ പരിപാടികള്‍ നടത്തും.

ഹൈന്ദവ പ്രശ്നം മാത്രമായി കാണാതെ മതാതീത കൂട്ടായ്മ ഉണ്ടാക്കും. കൂടുതല്‍ അബ്രാഹ്മണ ശാന്തിക്കാരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമിച്ചതിന്റെ ക്രെഡിറ്റ് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിനാണ് .ഇതിന് അപേക്ഷ ക്ഷണിച്ചതും പ്രാരംഭ നടപടികള്‍ നടത്തിയതും ബോര്‍ഡാണെന്നും പ്രസിഡന്റ് പറഞ്ഞു.

 

 

English summary
SABARIMALA ISSUE PRAYARGOPALAKRISHNAN STATEMENT
topbanner topbanner

More News from this section

Subscribe by Email