Tuesday February 19th, 2019 - 5:00:pm
topbanner

'ഇത് ആര് സാക്ഷാൽ കൊടുങ്ങല്ലൂർ ദേവിയോ....' കറുപ്പുടുത്ത് മാലയിട്ട് രഹന ഫാത്തിമ; തെറിയഭിഷേകം ചെയ്ത് സോഷ്യല്‍ മീഡിയയും

fasila
'ഇത് ആര് സാക്ഷാൽ കൊടുങ്ങല്ലൂർ ദേവിയോ....' കറുപ്പുടുത്ത് മാലയിട്ട് രഹന ഫാത്തിമ; തെറിയഭിഷേകം ചെയ്ത് സോഷ്യല്‍ മീഡിയയും

കൊച്ചി: 'ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാം' എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ച ഇത് തന്നെയാണ്. ഇതിനിടെ നടിയും മോഡലുമായ രഹന ഫാത്തിമയുടെ തത്വമസി എന്ന അടിക്കുറിപ്പോടെ കറുപ്പ് അണിഞ്ഞ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനകം പോസ്റ്റിന് താഴെ 5000 കമന്റുകളും 1200 ഷെയറുകളുമുണ്ടായിട്ടുണ്ട്. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെയാണ് രഹ് ന ഫെയ്‌സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് കീഴെയുള്ള കമന്റുകളില്‍ അധികവും തെറി അഭിഷേകമാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന് വാദിക്കുന്ന വിഭാഗം ചിത്രത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പല കമന്റുകള്‍ക്കും രഹ്ന ഫാത്തിമ മറുപടിയും നല്‍കുന്നുണ്ട്. രഹാനയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുണ്ട്‌.

Viral News

English summary
Rehana Fathima thathvamasi photo in social media
topbanner

More News from this section

Subscribe by Email