Thursday June 20th, 2019 - 10:47:am
topbanner
topbanner

ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കും: രമ്യ ഹരിദാസ്

Anusha Aroli
ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ  പ്രവര്‍ത്തിക്കും: രമ്യ ഹരിദാസ്

തൃശൂര്‍: സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ആലത്തൂരില്‍ 1,58,968 എന്ന റെക്കോഡ് ഭൂരിപക്ഷം നേടി പുതുചരിത്രം സൃഷ്ടിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചത് പാട്ട് പാടിയാ യിരുന്നു.

പാട്ടിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് രമ്യയുടെ റെക്കോഡ് ഭൂരിപക്ഷം. ആദ്യ ഫലസൂചനകള്‍ വന്നതിന് പിന്നാലെ വോട്ടെണ്ണല്‍ കേന്ദ്രമായ മുണ്ടൂരിലെ ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് എത്തിയ രമ്യ തന്നെ ഏറ്റെടുത്ത ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പ്രതിസന്ധിഘട്ടങ്ങളില്‍ ആലത്തൂരിലെ ജനങ്ങള്‍ താണും തണലുമായി നിന്നു. അവരോട് നന്ദി പറയുന്നു. വിവാദങ്ങളുടെ നടുവിലും ജനം കൂടെ നിന്നു. ജനപ്രതിനിധിയുടെ സാന്നിധ്യമാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കും. അവര്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്ന് പറഞ്ഞ രമ്യ വിജയാഹ്ലാദത്തില്‍ പാട്ടു പാടി. കരുണാമയനെ കാവല്‍ വിളക്കെ എന്ന ഗാനമാണ് രമ്യ വോട്ടര്‍മാര്‍ക്കുള്ള നന്ദി സൂചകമായി പാടിയത്.

English summary
As people want Will work: Ramya Haridas
topbanner

More News from this section

Subscribe by Email