Wednesday September 18th, 2019 - 5:35:pm
topbanner
Breaking News
jeevanam

ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന ആദ്യ വനിതയായി ആലത്തൂരിന്റെ കുഞ്ഞു പെങ്ങൾ രമ്യ ഹരിദാസ്

Anusha Aroli
 ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന ആദ്യ വനിതയായി ആലത്തൂരിന്റെ കുഞ്ഞു പെങ്ങൾ രമ്യ ഹരിദാസ്

തൃശൂര്‍: സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനമുള്ള ആലത്തൂരില്‍ സിറ്റിംഗ് എം.പിയും പാര്‍ട്ടി സംസ്ഥാന സമിതി അംഗവുമായ പി.കെ. ബിജു ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടത് ഇടതുകോട്ടകളുടെ അടിത്തറയിളകി എന്നതിന്റെ തെളിവാണ്. 1,58,968 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് ലോകസഭയിലേക്കുള്ള കന്നിയങ്കത്തില്‍ യു.ഡി.എഫിന്റെ രമ്യഹരിദാസ് നേടിയെടുത്തത്. സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പ്രചാരണത്തില്‍ രമ്യയ്ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു.

പാലക്കാട് സി.പി.എമ്മിനെ കൈവിട്ടത് ന്യൂനപക്ഷമാണെങ്കില്‍ ആലത്തൂരില്‍ കൈവിട്ടത് ഭൂരിപക്ഷമാണ്. രമ്യ സ്ഥാനാര്‍ഥിയായി എത്തിയത് മുതല്‍ ആലത്തൂര്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. രാഷ്ട്രീയത്തിന് അപ്പുറം മണ്ഡലത്തില്‍ തുടക്കം മുതല്‍ ചര്‍ച്ചയായത് വിവാദങ്ങള്‍മാത്രമായിരുന്നു. പാട്ടുംപാടി വോട്ട് ചോദിക്കുന്നതും, ഫണ്ട് സമാഹരിക്കാനുള്ള കാമ്പെയിനും, പി.കെ. ബിജുവിന്റെ ഡോക്ടറേറ്റും അതിനെ ചുറ്റിപ്പറ്റി സൈബര്‍ സ്‌പേസില്‍ നടന്ന വാദപ്രതിവാദങ്ങളും എല്ലാം പ്രചരണത്തില്‍ രമ്യക്ക് മുന്‍തൂക്കം നല്‍കി. ഇതിനിടെ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്റെ വിവാദമായ സ്ത്രീ വിരുദ്ധ പരാമര്‍ശവും ഉണ്ടായി. അത് അടിയൊഴുക്കിന് ശക്തികൂട്ടിയതായി വേണം കരുതാന്‍.

സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ഇത്രത്തോളം ശക്തമായ കാര്‍ഷിക മണ്ഡലത്തില്‍ പാര്‍ട്ടിവോട്ടുകളില്‍ അടിയൊഴുക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പിണറായി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി, എ.സി. മൊയ്തീന്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ പോലും പി.കെ. ബിജു ബഹുദൂരം പിന്നിലായതാണ് അടിയൊഴുക്കുകള്‍ ഉണ്ടായി എന്നതിന് തെളിവ്.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആലത്തൂരില്‍ ഇത്തവണ പി.കെ. ബിജുവിന് പകരം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് കാസര്‍കോട് ഒഴികെ സി.പി.എമ്മിന്റെ എല്ലാ സിറ്റിംഗ് എം.പിമാരെയും മത്സരിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തു. മണ്ഡലത്തില്‍ എം.പിയെ കാണാന്‍ കിട്ടാറില്ലെന്നുള്ള ആരോപണവും നിലനിന്നിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ നാട് ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചരണമായിരുന്നു മണ്ഡലത്തില്‍ യു.ഡി.എഫ് നടത്തിയത്. മുമ്പോന്നും കണ്ടിട്ടില്ലാത്ത അത്രയും ഏകോപനവും പ്രകടമായിരുന്നു. പ്രചരണത്തില്‍ കവലകളില്‍ കൂടിയ ആള്‍ക്കുട്ടങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ സാധിച്ചു എന്നതാണ് ഈ ചരിത്രം വിജയം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന ആദ്യ വനിതയായി രമ്യ.

 

Viral News

English summary
Ramya Haridas is the first woman to win the majority
topbanner

More News from this section

Subscribe by Email