Wednesday May 23rd, 2018 - 7:05:am
topbanner

നാരദ ന്യൂസ് വിട്ട മാധ്യമപ്രവര്‍ത്തകന് വധഭീഷണി; മാത്യു സാമുവലിനെതിരെ ഗുരുതര ആരോപണം

പ്രത്യേക ലേഖകൻ
നാരദ ന്യൂസ് വിട്ട മാധ്യമപ്രവര്‍ത്തകന് വധഭീഷണി; മാത്യു സാമുവലിനെതിരെ ഗുരുതര ആരോപണം

പ്രത്യേക ലേഖകൻ 

നാരദ ന്യൂസ് ഉടമ മാത്യുസാമുവലിനെതിരെ വന്‍ വെളിപ്പെടുത്തലുമായി നാരദന്യൂസ് മുന്‍ ജീവനക്കാരന്‍. ഫേസ്ബുക്കിലൂടെയാണ് പ്രമുഖ ജേര്‍ണലിസ്റ്റ് കൂടിയായ മാത്യുസാമുവലിന് കീഴില്‍ വളരെക്കാലം ജോലി ചെയ്ത രാം കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.

നാരദാ ന്യൂസ് വിട്ടശേഷം തന്റെ ജീവന് ഭീഷണിയാണ് എന്ന് തുറന്നുപറയുന്ന റാം, താനും മാത്യുവും തെഹല്‍ക്കയില്‍ ഉണ്ടായിരുന്ന കാലത്ത് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനുകള്‍ മാത്യുവില്‍പ്പന നടത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇവിടെ..

നാരദ വിട്ടത് മുതല്‍ ഭീകരമായ മാനസിക സമ്മര്‍ദങ്ങളില്‍ കൂടെയാണ് കടന്നു പോകുന്നത്
എന്‍റെ ജീവന്‍ പോലും അപകടത്തിലാണ് എന്ന് ഞാന്‍ സംശയിക്കുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദികൾ നാരദ ന്യുസിന്റെ ഉടമ മാത്യു സാമുവലും കേരളത്തിലെ ചില മുൻ IAS ഉദ്യോഗസ്ഥരും ആയിരിക്കും.

നാരദ വിട്ട കാലം മുതൽ എനിക്ക് കൃത്യമായ വധ ഭീഷണി ഉണ്ട്. ആദ്യം സ്നേഹത്തിൽ എന്നെ നയിപ്പിക്കാൻ ആണ് മാത്യു സാമുവൽ ശ്രമിച്ചത്. പക്ഷെ അത് നടക്കില്ല എന്ന് കണ്ടപ്പോൾ ഭീഷണിപ്പെടുതാൻ ആയി ശ്രമം. കേരളത്തിലെ ചില മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഏയ്ഞ്ചൽ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുന്ന വീഡിയോ കാട്ടി കോടികൾ തട്ടാൻ ശ്രമിക്കുന്നൂ എന്ന കള്ളക്കേസ് കൊടുത്തു. പക്ഷെ പൊലീസിന് അത് വിശ്വസിക്കാൻ കഴിയാത്തതു കൊണ്ട് അതും നടന്നില്ല. പിന്നെ മറുനാടൻ മലയാളിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകി. അതിലും ഒതുങ്ങില്ല എന്ന് കണ്ടപ്പോൾ എന്നെ കൊല്ലാൻ കൊട്ടേഷൻ സംഘങ്ങളെ ഏർപ്പാടിക്കിയിരിക്കുകയാണ്. മരിക്കാൻ പേടി ഒന്നും ഇല്ല പക്ഷെ എന്തിനാണ് മരിക്കുന്നതു എന്ന സത്യം പറഞ്ഞിട്ട് മരിക്കാം എന്ന് കരുതിയാണ് ഈ പോസ്റ്റ്.

ഞാൻ തെഹൽക്കയിൽ ജോലിക്കു കയറുന്നതു ഫോട്ടോഗ്രഫർ ആയി ആണ്. എന്നാൽ പെട്ടെന്ന് തന്നെ എന്നെ SIT യിൽ എടുത്തു. അവിടെ ഞാൻ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ വാർത്തകൾ ആകുമായിരുന്നു മൂന്ന് വാർത്തകളിൽ പ്രധാന പങ്കു വഹിച്ചു.
1 തീഹാർ ജയിൽ
2 ബീഹാർ
3 കേരളം
തീഹാർ ജയിൽ
ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പു കേസിലെ പ്രതിയായ ഒരു വ്യവസായിയെ ഇന്ത്യയിലെ ഏറ്റവും വലിയ കോടതി ശിക്ഷിച്ചു തീഹാർ ജയിലിൽ അടച്ചു. തീഹാർ ജയിലിനെ അയാൾ Guest house ആയി ആണ് ഉപയോഗിച്ചത്. വളരെ കഷ്ട്ടപ്പെട്ടു ചെയ്ത ഒരു വാർത്ത ആയിരുന്നു അത്. അത് പുറം ലോകം കണ്ടില്ല. എന്നോട് പറഞ്ഞ കാരണം അതിൽ രണ്ടു ഗ്രൂപ്പുകൾ ആണ് വർക് ചെയ്തത് രണ്ടാമത്തെ ഗ്രൂപ് വിചാരിച്ചതു പോലെ ജോലി ചൈയ്യാത്തതു കൊണ്ട് സ്റ്റോറി കംബ്ലീറ് ആയില്ല എന്നാണ്. പക്ഷെ ഈ അടുത്ത കാലത്തു യാദിർശ്ചികമായി എന്റെ കയ്യിൽ ഒരു വീഡിയോ കിട്ടി അതിൽ മാത്യു സാമുവൽ ഈ വ്യവസായിയുടെ അടുപ്പക്കാരുമായി സംസാരിക്കുന്നതാണ്. കൂടെ ഇരുന്ന ആൾ ആണ് അത് വീഡിയോയിൽ പകർത്തിയത്. അതിൽ നിന്നും മനസ്സിലായി അത് എന്ത് കൊണ്ട് അത് പുറത്തു വന്നില്ല എന്ന്.

ബീഹാർ
ബംഗാൾ സ്റ്റിംഗ് പോലെ തന്നെ നേതാക്കൾ കാശ് വാങ്ങുന്നതാണ് അതിൽ ഉള്ളത്. മന്ത്രിമാർ ഉൾപ്പടെ ഉള്ളവർ ആണ് കാശ് വാങ്ങുന്നത്. ഞാനും ജോൺസൻ എന്ന വേറെ ഒരു ആളും മാത്യുവും കൂടെ ആണ്. അത് ഗംഭീരമായി ചെയ്തു. പക്ഷെ ഞങ്ങൾ അത് പബ്ലിഷ് ചൈയ്യും മുന്നേ അത് അത് വരെ കേട്ടിട്ടില്ലാത്ത ബിജെപി ബന്ധമുള്ള ഒരു യൂടൂബ് ചാനലിൽ വന്നു. അതിന്റെ കാരണം ഇപ്പോഴും എനിക്ക് കൃത്യമായി അറിയില്ല. പലരോടും പല കാരണങ്ങൾ ആണ് പറയുന്നത്. എന്നോട് പറഞ്ഞ കാരണം പോലീസിനോട് മാത്രം പറയാൻ നോക്കുന്ന കാരണം ആണ്. ബിജെപി ആണ് ആ സ്റ്റിങ് ബീഹാറിൽ ഉപയോഗിച്ചത്.

കേരളം
സരിത കത്തി നിന്ന സമയത്തു ആണ് ഇത് പ്ലാൻ ചെയ്യുന്നത്. കേരളത്തിൽ ഒരു വനിതാ സംരംഭക വന്നാൽ എന്താണ് അവരുടെ അവസ്ഥ എന്നതാണ് സ്റ്റോറി. അത് പ്രകാരം ഞാനും അയ്ഞ്ചലും കേരളത്തിൽ വന്നു. എന്റെ ഭാഗം സപ്പോർട്ട് സ്റ്റാഫിന്റെ ആയിരുന്നു. എന്നെ കൂടാതെ വേറെ രണ്ടു പേരും ഇതിൽ ഉണ്ടായിരുന്നു. അവർ കേരളത്തിൽ വന്നില്ല ഡൽഹിയിൽ ഇരുന്നു ഉള്ള സഹായങ്ങൾ ആണ് ചെയ്തത്. സ്റ്റിങ് പൂർണ്ണമായും ചെയ്തത് ഏയ്ഞ്ചൽ ആയിരുന്നു. അവർ പല മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിൽ കണ്ടു ബിസിനസ് നു സഹായം അഭ്യർഥിച്ചു. സഹായം ചെയ്‌യാം എന്ന് പറഞ്ഞവർ തിരിച്ചു ആവശ്യപ്പെട്ടതാണ് ഈ സ്റ്റോറി. അത് കംബ്ലീറ് ആയി. ഏയ്ഞ്ച ലിനു ഒരു ലക്ഷം രൂപയുടെ കോൺട്രാക്ട് കിട്ടി. GAIL ന്റെ മംഗലാപുരം പൈപ് ലൈൻ നു വേണ്ടി അയ്ഞ്ചലിന്റെ കമ്പനിയെ PR ആക്കുന്നത് സംബന്ധിച്ച് ഗെയിൽ ആസ്ഥാനത്തു ചർച്ചകൾ നടന്നു, കൂടാതെ പല ഉന്നത ഉദ്യോഗസ്ഥരുടെയും സ്വഭാവം അടങ്ങുന്ന ടേപ്പും കിട്ടി. ഈ സ്റ്റിംഗിന്റെ അവസാന ഭാഗം ചിത്രീകരിക്കുന്നത് ഡൽഹിയിലെ ടാജ് ആണ് എന്നാണു ഓർമ്മ അവിടെ വെച്ചാണ്. അന്ന് ആ ഹോട്ടൽ ലോബ്ബിയിൽ ഞാനും മാത്യു സാമുവലും ഉണ്ടായിരുന്നു.
പക്ഷെ ആ സ്റ്റോറിയും പുറം ലോകം കണ്ടില്ല. അത് പുറത്തു വിടാത്തതുമായി ബന്ധപ്പെട്ടു എന്നോട് പറഞ്ഞ കാരണങ്ങൾ
1 ഇപ്പൊ വിടാം
2. സമയം കിട്ടിയില്ല നാളെ അല്ലെങ്കിൽ മറ്റെന്നാൾ
3. തിരക്കായി പോയി എഡിറ്റിംഗ് കഴിഞ്ഞു ഞാൻ കണ്ടില്ല അടുത്ത മാസം ഉറപ്പായും
4. ഇലക്ഷൻ ആയല്ലോ ഇനി ഇലക്ഷന് വിടാം
5. അത് തെഹൽക്കയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് ചെയ്തത് അത് കൊണ്ട് വിടുന്നതിൽ നിയമപ്രശ്നങ്ങൾ ഉണ്ട്.

ഇനിയും ഉണ്ണ്ട് കാരണങ്ങള്‍ ഇതെല്ലം കള്ളം ആണ് എന്ന് എനിക്ക് അറിയാം. ഈ വിഷയങ്ങൾ ആണ് എന്റെ രാജിയിൽ കൊണ്ട് ചെന്ന് എത്തിച്ചത് . ഈ വാർത്തകള്‍ എല്ലാം പുറത്തു വരണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് ഇത്ര കഷ്ട്ടപ്പെട്ടു ഇതൊക്കെ ചെയ്തതും. കഷ്ട്ടപ്പെടുക എന്ന് പറഞ്ഞാൽ ജീവൻ കയ്യിൽ പിടിച്ചാണ് ചെയ്തത്. അല്ലാതെ ആര്‍ക്കെങ്കിലും പണക്കാരന്‍ ആകാന്‍ അല്ല ഞാനും അന്ന് തെഹല്‍ക്കയില്‍ ഉണ്ടായിരുന്നവരും ജീവന്‍ പണയം വെച്ച് ഇതൊക്കെ ചെയ്തത്. അത് കാണിച്ചു ആരെങ്കിലും മാത്യു സാമുവലിനെപോലെ ഒരാളെ ഭീഷണി പെടുത്തി എന്ന് പറഞ്ഞാൽ...
അത് എനിക്ക് വിശ്വസിക്കാൻ അൽപ്പം പ്രയാസം ഉണ്ട്.

എന്ത് കൊണ്ടാണ് ആ സ്റ്റിംഗ് പുറത്തു വിടാത്തത് എന്ന് മാത്യു പറയണം. കാരണം ഈ സ്റ്റിംഗ് ഒരു രഹസ്യം അല്ല. തെഹെല്കയിൽ അന്ന് ജോലി ചെയ്തിരുന്ന പലരും ഇത് കണ്ടിട്ടുണ്ട്. പൂർത്തിയായ സ്റ്റോറി വരെ കണ്ടവർ ആണ് അന്ന് അവിടെ ജോലി ചെയ്ത മലയാളികൾ. പിന്നെ എന്ത് കൊണ്ട് ഇത് പുറത്തു വന്നില്ല എന്നതിന്റെ അതെ കാരണം ആണ് എന്റെ ജീവൻ എടുക്കാനും നിൽക്കുന്നത്.

Read more topics: Mathew Samue, ram kumar, narada news,
English summary
Ram kumar against Mathew Samuel narada news

More News from this section

Subscribe by Email