Tuesday December 11th, 2018 - 8:04:am
topbanner

മഴക്കെടുതികൾ വിലയിരുത്താൻ രാജ്‌നാഥ് സിങ് കേരളത്തിലേക്ക്

Renjini
മഴക്കെടുതികൾ വിലയിരുത്താൻ രാജ്‌നാഥ് സിങ് കേരളത്തിലേക്ക്

ന്യൂഡൽഹി: കേരളത്തിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്. ഞായറാഴ്ച കൊച്ചിയിലെത്തും. സംസ്ഥാനത്തെ പ്രളയ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും സാധ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 

മഴക്കെടുതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അദേഹം കേരളത്തിലെത്തുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഫോണിൽ സ്ഥിതിഗതികൾ‌ ചർച്ച ചെയ്‌തിരുന്നു. സംസ്ഥാനത്തെ പ്രളയസാഹചര്യം ആഭ്യന്തരമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

ആവശ്യപ്പെട്ട ഉടൻ തന്നെ സൈന്യത്തെ അയച്ചതിലുള്ള നന്ദിയും മുഖ്യമന്ത്രി രേഖപ്പെടുത്തിയിരുന്നു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണതൃപ്തരാണെന്ന് രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

നേരത്തെ കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും മുഖ്യമന്ത്രിയെ ഫോൺ വിളിക്കുകയും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു. അടുത്ത 48 മണിക്കൂർ കൂടി ശക്തിയായ മഴ  തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

Read more topics: Rajnath, Singh, visit, Kerala
English summary
Rajnath Singh to visit Kerala
topbanner

More News from this section

Subscribe by Email