Wednesday September 18th, 2019 - 5:16:pm
topbanner
Breaking News
jeevanam

രാജീവ് ഗാന്ധിയുടെ 28 -ാംമത് രക്തസാക്ഷിത്വ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

Anusha Aroli
രാജീവ് ഗാന്ധിയുടെ 28 -ാംമത് രക്തസാക്ഷിത്വ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 28 -ാം മത് രക്തസാക്ഷിത്വ ദിനം മേയ് 21 ന് വിപുലമായ പരിപാടികളോടെ കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആചരിക്കുമെന്ന് കെ.പി.സി.സിയുടെ സംഘടനാ ചുമതലയുള്ള വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. മേയ് 14 ന് തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കെ.പി.സി.സി നേതൃയോഗം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കേരളത്തില്‍ വമ്പിച്ച ജനപങ്കാളിത്വത്തോടെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

മേയ് 21 ന് രാവിലെ 9 മണിക്ക് ഇന്ദിരാ ഭവനില്‍ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ച നടത്തും. തുടര്‍ന്ന് സര്‍വ്വ മത പ്രാര്‍ത്ഥനയും നടക്കും. അതിന് ശേഷം കെ.പി.സി.സിയില്‍ ചേരുന്ന അനുസ്മരണ സമ്മേളത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ കെ.പി.സി.സി അദ്ധ്യക്ഷരായ തെന്നല ബാലകൃഷ്ണപിള്ള, എം.എം.ഹസ്സന്‍, കെ.മുരളീധരന്‍, മറ്റ് കെ.പി.സി.സി ഭാരവാഹികള്‍ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തും.

14 ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആസ്ഥാനങ്ങളിലും രാജീവ് ഗാന്ധിയുടെ അനുസ്മരണം പിവുലമായ പരിപാടികളായിട്ടാണ് നടത്തുന്നത്. ബൂത്ത്, മണ്ഡലം, ബ്ലോക്ക്, നേതൃത്വത്തില്‍ എല്ലാ പ്രധാന ജംഗഷനുകളിലും രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തും. പാര്‍ട്ടി ഓഫീസുകളില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യ പ്രതിഞ്ജയും പാര്‍ട്ടി പ്രവര്‍ത്തകര്‍ എടുക്കും. അനാഥാലയങ്ങളില്‍ അന്നദാനം, വിവിധ ആശുപത്രികളില്‍ രക്തദാനം, മെഡിക്കല്‍ ക്യാമ്പുകള്‍, എന്നിവയും സംഘടിപ്പിക്കും.

അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിമുതല്‍ എല്ലാ ബ്ലോക്കിലും രാജീവ് ഗാന്ധി സ്മൃതി യാത്രയും പൊതുയോഗങ്ങളും നടത്താന്‍ കെ.പി.സി.സി ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ പോഷക സംഘടനകള്‍, ഡിപ്പാര്‍ട്ടുമെന്‍റുകള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണ പരിപാടികള്‍ വളരെ പിവുലമായി സംഘടിപ്പിക്കണമന്നും കെ.പി.സി.സി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.ആധുനിക ഭാരതത്തിന്‍റെ ശില്‍പ്പിയായ രാജീവ് ഗാന്ധിയെ ഈ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അപമാനിക്കാനും അപഹേളിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങള്‍ രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും രാജീവ് ഗാന്ധിയെ ഇപ്പോഴും മനസ്സില്‍ ആരാധിക്കുന്ന ജനകോടികളും വേദനയോടെയാണ് കണ്ടത്.

രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊണ്ട രാജീവ് ഗാന്ധിയെ ഈ തെരഞ്ഞെടുപ്പില്‍ അഴിമതിക്കാരനും സിഖ് കൂട്ടകൊലയ്ക്ക് ഉത്തരവാദിയുമാണെന്ന് പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായും നടത്തിയ പ്രചരണങ്ങള്‍ രാജ്യത്തെ ജനങ്ങളെയാകെ അങ്ങേയറ്റം പ്രതിഷേധത്തിലാക്കി.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത ആരോപണമാണ് രാജ്യത്തിന് വേണ്ടി ജീവത്യാഗം നടത്തിയ രാജീവ് ഗാന്ധിക്ക് നേരെ നടത്തിയത്. മാപ്പ് അര്‍ഹിക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഭരണ പരാജയം മറച്ചു വെയ്ക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് എതിരെ രാജ്യത്തെ സമ്മതിദായകര്‍ മോദിക്കും ബി.ജെ.പിക്കും ചുട്ട മറുപടി നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

മേയ് 21 ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം വിപുലമായി ആചരിച്ച് കൊണ്ട് മോദിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും മറുപടി നല്‍കാന്‍ മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളും രംഗത്ത് വരണമെന്നും വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

Viral News

English summary
Congress activists set up Rajiv Gandhi's 28th martyrdom day with extensive programs
no relative items
topbanner

More News from this section

Subscribe by Email