Tuesday December 11th, 2018 - 2:45:pm
topbanner

കേരളത്തിൽ 25 ന് മഴ കനക്കും

Renjini
കേരളത്തിൽ 25 ന് മഴ കനക്കും

തിരുവനന്തപുരം:കേരളത്തിൽ 25-ന് മഴ കനക്കും.ഒഡിഷയിൽ കനത്ത മഴയ്ക്ക് കാരണമായ ‘ദായേ’ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലുണ്ടാവില്ല. എന്നാൽ, മാറിവരുന്ന സാഹചര്യങ്ങൾ കാരണം 25-ന് കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ബംഗാൾ ഉൾക്കടലിന്റെ മധ്യ-പടിഞ്ഞാറ് രൂപംകൊണ്ട ന്യൂനമർദം വ്യാഴാഴ്ച രാത്രിയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡിഷയിലെ ഗോപാൽപുരിൽ കരയിലേക്ക് കടന്നത്. ഒഡിഷയിൽ അതിശക്തമായ മഴയാണ് പെയ്തത്.

25-ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ‘യെേല്ലാ അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 24 മണിക്കൂറിനിടെ ഏഴുമുതൽ 11 സെൻറീമീറ്റർവരെ മഴ പെയ്യുമെന്നാണ് പ്രവചനം

.കർണാടകംമുതൽ കന്യാകുമാരിവരെ ന്യൂനമർദപാത്തി രൂപംകൊള്ളാൻ സാധ്യതയുണ്ട്. ശ്രീലങ്കയിൽനിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപംകൊള്ളും. ഇത് കേരളത്തിൽ കൂടുതൽ മഴപെയ്യാൻ അനുകൂലമാണ്. 

Read more topics: Rainfall, on, 25th, in, Kerala
English summary
Rainfall on 25th in Kerala
topbanner

More News from this section

Subscribe by Email