Sunday December 16th, 2018 - 12:02:am
topbanner

കണ്ണൂർ ജില്ലയിലെ മഴെക്കടുതി; 633 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍: 200 ലേറെ വീടുകള്‍ തകരുന്നു

NewsDesk
കണ്ണൂർ ജില്ലയിലെ മഴെക്കടുതി; 633 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍: 200 ലേറെ വീടുകള്‍ തകരുന്നു

കണ്ണൂർ: ഉരുൾപൊട്ടലും മലവെള്ളവും ദുരിതം വിതച്ച ജില്ലയിലെ മലയോര മേഖലയിൽ 198 കുടുംബങ്ങളിലായി 633 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയിൽ ആകെ 205 വീടുകൾക്ക് നാശം സംഭവിച്ചു. ഇതിൽ 21 വീടുകൾ പൂർണമായും 184 വീടുകൾ ഭാഗികമായും തകർന്നു. ഇരിട്ടി താലൂക്കിലെ 18 വീടുകൾ പൂർണമായും 64 വീടുകൾ ഭാഗികമായും തകർന്നു. തളിപറമ്പ താലൂക്കിൽ 3 വീടുകൾ പൂർണമായും 120 വീടുകൾ ഭാഗികമായും തകർന്നു.

ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ മുന്നൂറോളം വീടുകൾ ഇപ്പോഴും വെള്ളം കയറിയ നിലയിലാണ് . അയ്യങ്കുന്ന്, നുച്യാട്, വയത്തൂർ, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂർ, കൊട്ടിയൂർ, എരിവേശ്ശി, ചെങ്ങളായി, ഉളിക്കൽ വില്ലേജുകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. എരിവേശ്ശി, ഉളിക്കൽ, കേളകം, അയ്യങ്കുന്ന് വില്ലേജുകളിലുണ്ടായ മണ്ണിടിച്ചിലിൽ 5266840 രൂപയുടെ കൃഷി നശിച്ചു. kannur- iritty-rain

തളിപറമ്പ താലൂക്കിലെ ക്യാമ്പുകൾ ഉച്ചയോടെ പിരിച്ചുവിട്ടു. ഇരിട്ടി താലൂക്കിലെ അയ്യങ്കുന്ന് വില്ലേജിലെ കച്ചേരിക്കടവ് സെന്റ് ജോർജ് എൽ.പി സ്കൂൾ (37 പേർ), കൊട്ടിയൂർ വില്ലേജ് അമ്പായത്തോട് സെന്റ് ജോർജ് യു.പി സ്കൂൾ (207 പേർ), മാങ്ങോട് നിർമല എൽ.പി സ്കൂൾ (122 പേർ), വയത്തൂർ വില്ലേജിലെ വിവിധ വീടുകളിലായി അറബിക്കുളം (18 പേർ), കോളിത്തട്ട് (40 പേർ), പീടികക്കുന്ന് (34 പേർ),അയ്യങ്കുന്ന് മുണ്ടയാം പറമ്പ് ദേവസ്വം എൽ.പി സ്കൂൾ(46), ആറളം ഫാം അങ്കണവാടി(110), കൊട്ടിയൂർ വില്ലേജിലെ ചുങ്കകുന്ന് ഗവ.യു പി സ്കൂൾ(19) എന്നിവിടങ്ങളിലാണ് ക്യാമ്പ് ഉള്ളത്.Rainfall in Kannur district houses collapse

ഇരിട്ടി വള്ളിത്തോട് പിഎച്ച്സി കെട്ടിടത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് പ്രവർത്തനം സമീപ കെട്ടിടത്തിലേക്ക് മാറ്റി. വയത്തൂർ വില്ലേജിലെ കോളിത്തട്ട് മാട്ടറയിൽ മലയിടിച്ചിലിനെ തുടർന്ന് വലിയ പാറക്കെട്ടുകൾ ഏത് സമയത്തും താഴേക്ക് പതിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ഭാഗത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാൻ ഇരിട്ടി തഹസിൽദാർ കെ. കെ ദിവാകരൻ നിർദ്ദേശം നൽകി. 80 സൈനികർ ഇൗ മേഖലയിൽ സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.Rainfall in Kannur district houses collapse

ദുരിതാശ്വാസ ക്യാമ്പുകളിൽ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാരും അഞ്ച് നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം സന്ദർശിച്ച് മരുന്നുകൾ വിതരണം ചെയ്തു. ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ വളപട്ടണം പുഴ മൽമ്യാര മേഖലയിലെ ഉരുൾപൊട്ടലും മലവെള്ളവും കാരണം കലങ്ങിയതിനാൽ പമ്പിങ്ങ് നിർത്തിവെച്ചിരിക്കുകയാണ്. ഇതിനാൽ കണ്ണൂർ, പെരളശ്ശേരി, കൊളച്ചേരി ശുദ്ധജലവിതരണ പദ്ധതികൾ വഴിയുള്ള ജല വിതരണം മുടങ്ങിയിരിക്കുകയാണെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.kannur-urulpottak

Read more topics: Kannur, Rainfall, heavy rain,
English summary
Rainfall in Kannur district; Over 633 people in relief camps: over 200 houses collapse
topbanner

More News from this section

Subscribe by Email