Monday December 17th, 2018 - 8:11:pm
topbanner

കോണ്‍ഗ്രസിന്റെ പുതിയ നേതൃനിരയില്‍ രാഹുല്‍ ഗാന്ധിക്ക് പ്രതീക്ഷ; എ കെ ആന്റണി

Aswani
കോണ്‍ഗ്രസിന്റെ പുതിയ നേതൃനിരയില്‍ രാഹുല്‍ ഗാന്ധിക്ക് പ്രതീക്ഷ; എ കെ ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ നേതൃനിരയില്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ കെ ആന്റണി. എ കെ ആന്റണിയുമായി പുതിയ കെപിസിസി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. ഈ നേതൃത്വത്തിന് വിജയിക്കണമെങ്കില്‍ വളരെയേറെ പണിപ്പെടണം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷൃം.

കോണ്‍ഗ്രസ് തഴേത്തട്ടില്‍ ദൗര്‍ബല്യമാണ്. ബൂത്ത് കമ്മിറ്റികള്‍ തൊട്ട് സംഘടനാ പ്രവര്‍ത്തനം വരെ ശക്തമാക്കണം. ഒരേ സ്വരത്തില്‍ ഒറ്റക്കെട്ടായി സംസാരിക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടത്. പാര്‍ട്ടിയില്‍ നിന്നും അകന്നുപോയവരെ തിരികെ എത്തിക്കകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടകയും വേണം. പരമ്പരാഗത വോട്ടു ചോര്‍ച്ചയാണ് ചെങ്ങന്നൂര്‍ തോല്‍വിക്ക് കാരണം. പുതിയ ഭാരവാഹികള്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണയെന്നും ആന്റണി പറഞ്ഞു. അതേസമയം, ബിഷപ്പിന്റെ അറസ്റ്റിനോടും റഫാല്‍ അഴിമതിയെ കുറിച്ചും ആന്റണി പ്രതികരിച്ചില്ല.

English summary
Rahul Gandhi have hopes in the Congress new leaders A K Antony
topbanner

More News from this section

Subscribe by Email