Tuesday September 18th, 2018 - 9:08:pm
topbanner
Breaking News

തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ പങ്കെടുത്തു: വിശദീകരണം തേടി സിപിഎം

suvitha
തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ പങ്കെടുത്തു: വിശദീകരണം തേടി സിപിഎം

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയുടെ നടപടി വിവാദത്തില്‍. തൃശൂര്‍ ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണനാണ് ആർഎസ്എസ് സേവാ പ്രമുഖിന്‍റെ സ്മരണാ പരിപാടിയിൽ പങ്കെടുത്തത്. സംഭവത്തിൽ എംഎൽഎയോട് പാർട്ടി വിശദീകരണം തേടി.

തൃശൂർ ജില്ലാസെക്രട്ടറി കെ. രാധാകൃഷ്ണനാണ് പാർട്ടി ഘടകത്തോടും എംഎൽഎയോടും വിശദീകരണം തേടിയത്. ആര്‍എസ്എസിന്റെ തൃശൂര്‍ ഊരകം ശാഖ തിങ്കളാഴ്ച സംഘടിപ്പിച്ച പുസ്തകവിതരണത്തിലാണ് ഇരിങ്ങാലക്കുട എം എൽ എ പങ്കെടുത്തത്. ആർ എസ് എസ് സേവാ പ്രമുഖ് ആയിരുന്ന പി എസ് ഷൈന്റെ സ്മരണാർഥം പുസ്തക വിതരണവും വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങും കെ യു അരുണൻ ഉദ്ഘാടനം ചെയ്തു.

Read more topics: trissur, CPM MLA, RSS,
English summary
CPM's MLA participated in the RSS program: CPM sought explanation
topbanner

More News from this section

Subscribe by Email