Monday November 19th, 2018 - 4:22:am
topbanner

രാജേഷിന്റെ കൊലപാതകം ഭീകരരെപ്പോലും അമ്പരപ്പിക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി

rajani v
രാജേഷിന്റെ കൊലപാതകം ഭീകരരെപ്പോലും അമ്പരപ്പിക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി

തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ ദേഹത്തുണ്ടായ മുറിവുകള്‍ ക്രൂര കൊലപാതകങ്ങള്‍ നടത്തുന്ന ഭീകരരെ പോലും അമ്പരപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ട്. സമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫിസിനു നേരെ ആക്രമണം ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സമയത്ത് കേരളത്തിലെ പൊലീസ് ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്നും ജയ്റ്റ്ലി ആരോപിച്ചു.

ക്രമസമാധാനം ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. ഈ അക്രമണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായാല്‍ അവാര്‍ഡ് മടക്കിക്കൊടുക്കാന്‍ പോലും ആളുകളുണ്ടാകും. അക്രമം നടത്തുന്നവര്‍ തന്നെ ഇരകളാണെന്ന വാദം ഉയര്‍ത്തുന്നതായും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

 

Read more topics: RAJEESH, DEATH, JAITLY, SPEECH
English summary
RAJEESH DEATH JAITLY SPEECH
topbanner

More News from this section

Subscribe by Email