Wednesday March 20th, 2019 - 1:36:pm
topbanner
topbanner

ആശ്വാസത്തിന്റെ വാക്കുകളുമായി ഷുഹൈബിന്റെ കുടുംബാംഗളെ കാണാൻ രാഹുൽഗാന്ധി എത്തി

RA
ആശ്വാസത്തിന്റെ വാക്കുകളുമായി ഷുഹൈബിന്റെ കുടുംബാംഗളെ കാണാൻ രാഹുൽഗാന്ധി എത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരക്കാരനെ തൊട്ടു മുൻപിൽ കണ്ടപ്പോൾ സങ്കടം സഹിക്കാനാവാത ഷുഹൈബിന്റെ ഉമ്മ റസിയ ഗദ്ഗദകണ്ഠത്തോടെ പറഞ്ഞു. ഷുഹൈബിനെ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുൻപിൽ എത്തിക്കണം.സി പി എമ്മുകാരാൽ പൊന്നുമകൻ നഷ്ടപ്പെട്ട ഉമ്മയ്ക്ക് അപ്പോഴും വാക്കുകൾ മുഴുവിപ്പിക്കാൻ സാധിക്കുന്നില്ല.

ഷുഹൈബിന്റെ പിതാവ് മുഹമ്മദും കുടുംബാംഗങ്ങളും എല്ലാവർക്കും പറയാൻ അന്വേഷണം സി.ബി.ഐ കൊണ്ട് നടത്തിക്കണം എന്നായിരുന്നു.കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റ് വന്നാൽ കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐയെ കൊണ്ട് ഏറ്റെടുപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നല്കി.

കുടുംബകാര്യങ്ങളും മറ്റ് വിശേഷങ്ങളും ചോദിച്ച് രാഹുൽ ഗാന്ധി എല്ലാ കാര്യത്തിലും
പാർട്ടി കൂടെ ഉണ്ടാവാറില്ലേ എന്നും ചോദിച്ചു.കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും പാർട്ടി തന്നെയാണ് ശ്രദ്ധിക്കുന്നതെന്നും നൂറ് ശതമാനം തൃപ്തിയോടെയാണ് ഞങ്ങൾ ഉള്ളതെന്നും ശുഹൈബിന്റെ പിതാവ് മുഹമ്മദ് മറുപടി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സാമീപ്യവും വാക്കുകളും ഷുഹൈബിന്റെ ഉമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഏറെ ആശ്വസമായി. 12.45 ന് വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി നേതാക്കളുടെ ലൈനപ്പിൽ നിന്നുള്ള അഭിവാദ്യം സ്വീകരിച്ചു.കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും ത്രിവർണ്ണ ഷാൾ അണിയിച്ച് അഭിവാദ്യം നേർന്നു.

പിന്നീട് വിമാനത്താവളത്തിന്റെ വി ഐ പി ലോഞ്ചിലെത്തി ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കണ്ടു. ഇരുപത് മിനുട്ടോളം വ്യക്തിപരമായി കുടുംബാംഗങ്ങളോട് സംസാരിച്ചു. കൊലയ്ക്ക് നേതൃത്വം നൽകിയവരെ സി പി എം ഇപ്പോഴും സംരക്ഷിക്കുകയാണ് എന്നും പ്രതികളിൽ ചിലർ ഇപ്പോഴും നിയമത്തിന്റെ മുന്നിലെത്തിയിട്ടില്ല ഇതിന് സിബിഐ അന്വേഷണം കൂടിയേ മതിയാകുവെന്ന് ഉമ്മ റസിയ പറഞ്ഞു..
ഷുഹൈബിന്റെ കൊലപാതകത്തിന് നേതൃത്വം നല്കിയവരെ സംരക്ഷിക്കുകയും കൊലപാതകത്തിന് ഉത്തരവ് നല്കിയ വ്യക്തി എന്ന് ആരോപണം നേരിടുന്നയാൾക്ക് സി.പി.എം ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്ഥാനർത്ഥിത്വം വരെ നൽകിയത് അവരെ സംരക്ഷിക്കുന്നതിന് തെളിവാണ് എന്നും കുടുംബാംഗങ്ങൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു..

കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലെത്തിയാൽ സി ബി ഐ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി ഷുഹൈബിന്റെ ഉമ്മയോട് വീണ്ടും പറഞ്ഞു. തുടർന്ന് പിതാവ് മുഹമ്മദ് ഷുഹൈബിന്റെ സഹോദരികളായ ഷർമില, സുമയ്യ,ഷമീമയോടും മുഹമ്മദിന്റെ മരുമക്കളായ റഷീദിനോടും നൗഫലിനോടും സംസാരിച്ചു. ഷുഹൈബിനൊപ്പം വെട്ടെറ്റ നൗഷാദും റിയാസും സംഭവങ്ങൾ വിശദീകരിച്ചു.എല്ലാ കാര്യങ്ങളും വിശദമായി മനസിലാക്കിയ അദ്ദേഹം പാർട്ടി എപ്പോഴും കൂടെ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബാംഗങ്ങളുടെ വാക്കുകൾ തർജിമ ചെയ്തു.

കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്‌ ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, മുകൾ വാസ്നിക്ക്, കെ.സുധാകരൻ, സതീശൻ പാച്ചേനി, സണ്ണി ജോസഫ് എം എൽ എ, സുമാ ബാലകൃഷ്ണൻ, കെ സുരേന്ദ്രൻ, പ്രൊഫ.എ.ഡി മുസ്തഫ, മാർട്ടിൻ ജോർജ്ജ്, ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, രജനി രമാനന്ദ്, പി.മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ ഷുഹൈബിന്റെ കുടുംബാംഗങ്ങളോടൊപ്പം എയർപ്പോർട്ടിൽ സന്നിഹിതരായിരുന്നു.

ഷുഹൈബിന്റെ മരുമക്കളായ റിയാ ഫാത്തിമ , ഫാത്തിമ നസ്രിൻ, മുഹമ്മദ് നുജൈൻ, ഫാത്തിമ എന്നിവരും രാഹുലിനെ കാണാനെത്തി. ഇവരെ മടിയിലിരുത്തി അദ്ദേഹം ഇവരോട് സംസാരിച്ചു.

Viral News

Read more topics: RAHUL GAVDHI, VISIT, SHUHAIB HOUSE
English summary
RAHUL GAVDHI VISIT SHUHAIB HOUSE
topbanner

More News from this section

Subscribe by Email