Wednesday November 21st, 2018 - 5:23:am
topbanner

ദുരിതം നേരിട്ട് കാണാന്‍ പ്രധാനമന്ത്രി മോദി നാളെ കേരളത്തിലെത്തും

NewsDesk
ദുരിതം നേരിട്ട് കാണാന്‍ പ്രധാനമന്ത്രി മോദി നാളെ കേരളത്തിലെത്തും

കേരളത്തിലെ മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കേരളത്തിലെത്തും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ ഇവിടെയെത്തുന്ന പ്രധാനമന്ത്രി, ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ദുരിതം വിതച്ച കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വെള്ളിയാഴ്‌ച കേരളത്തിലെത്തും. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ അദ്ദേഹം കൊച്ചിയിലെത്തും. നാളെ കൊച്ചിയില്‍ തങ്ങുന്ന അദ്ദേഹം ശനിയാഴ്‌ച പ്രളയ ബാധിത പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തുമെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്താകും അദ്ദേഹം ആകാശ നിരീക്ഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്‌തികരമാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. നിലവില്‍ എല്ലാവരെയും സുരക്ഷിതരാക്കുകയെന്നതാണ് അത്യാവശ്യം. അതിനാല്‍ തന്നെ ആരെയും കുറ്റം പറയാനില്ല. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച്‌ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: heavy rain, Flood, modi, kerala
English summary
Prime Minister Modi will visit Kerala tomorrow to see the distress
topbanner

More News from this section

Subscribe by Email