Thursday September 20th, 2018 - 6:31:pm
topbanner
Breaking News

രാഷ്ട്രപതി നാളെ ഗുരുവായൂരില്‍; കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം

NewsDesk
രാഷ്ട്രപതി നാളെ ഗുരുവായൂരില്‍;  കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം

തൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച്ച ഗുരുവായൂരില്‍. ഉച്ച പൂജയ്ക്ക് ശേഷമാകും സന്ദര്‍ശനം. തുടര്‍ന്നു മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഉച്ചയ്ക്കു 12നു ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഷ്ട്രപതി ബുള്ളറ്റ് ഫ്രൂഫ് കാറിലാണ് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തുക.12.45 ന് ഗുരുവായൂരിലും തുടര്‍ന്ന് മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലുമെന്ന രീതിയിലാണ് ദര്‍ശനം ക്രമപ്പെടുത്തിയിട്ടുള്ളത്. തിരികെ ശ്രീവത്സത്തിലെത്തി ഒന്നരയോടെയാണ് മടക്കം. രാഷ്ട്രപതിയുടെ ദര്‍ശനത്തിന്റെ ഭാഗമായി ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെയുത്തിയിട്ടുണ്ട്.

ക്ഷേത്രലെത്തുന്നതിന് അര മണിക്കൂര്‍ മുമ്പ് നിയന്ത്രണം നിലവില്‍ വരും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുരുവായൂരും പരിസര ഭാഗങ്ങളും കനത്ത സുരക്ഷാവലയത്തിലാണ്. അരിയന്നൂര്‍ മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസ് വരെയുള്ള ആറു കിലോമീറ്റര്‍ റോഡിനിരുവശത്തും ബാരിക്കേഡുകളും പ്രധാന ജങ്ഷനുകളില്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഹെലിപ്പാഡിലിറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അരിയന്നൂര്‍ വഴിയുള്ള വാഹന ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകും. സഞ്ചാര പാതയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ടാറിങ് നടത്തിയിട്ടുണ്ട്. വഴി വാണിഭ നിയന്ത്രണവും തുടര്‍ന്നുവരുന്നു. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളെല്ലാം നേരത്തെ മുറിച്ചു മാറ്റിയിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും കര്‍ശന പരിശോധനയും നടത്തി.President-Ram-Nath-Kovind-Sree-Krishna-temple-in-Guruvayoor

 

English summary
President Ram Nath Kovind Sree Krishna temple in Guruvayoor
topbanner

More News from this section

Subscribe by Email