Tuesday April 24th, 2018 - 6:05:pm
topbanner

വാട്സാപിൽ പ്ലസ് ടു ചോദ്യപേപ്പർ : ചോർച്ച ഉറപ്പായാൽ പരീക്ഷ വീണ്ടും

Mithun muyyam
വാട്സാപിൽ പ്ലസ് ടു ചോദ്യപേപ്പർ : ചോർച്ച ഉറപ്പായാൽ പരീക്ഷ വീണ്ടും

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളുടെ ഫിസിക്സ് ചോദ്യക്കടലാസ് വാട്സാപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. ചോർച്ച വ്യക്തമായാൽ വീണ്ടും പരീക്ഷ നടത്തും. ഇതു സംബന്ധിച്ച് ഹയർ സെക്കൻഡറി ഡയറക്ടർ ബോർഡ് വെള്ളിയാഴ്ച തീരുമാനം എടുക്കും. സൈബർ ക്രൈം പൊലീസാണ് കേസ് അന്വേഷിക്കുന്നത്,

ബുധനാഴ്ച നടന്ന ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയെക്കുറിച്ചാണ് പരാതി ഉയർന്നത്. ഈ പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി വാട്സാപ്പ് വഴി ചിലർ പ്രചരിപ്പിച്ചതായാണ് പരാതി. തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്കു വാട്സാപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം ഇക്കാര്യം ഹയർ സെക്കൻഡറി ജോയിന്റ്് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ. ഇമ്പിച്ചിക്കോയയ്ക്കു തുടർനടപടിക്കായി അയച്ചു കൊടുത്തു. ചോദ്യങ്ങൾ കൈകൊണ്ടു പകർത്തി എഴുതി തയാറാക്കിയ നിലയിലായിരുന്നു വാട്സാപ് വഴി പ്രചരിച്ചിരുന്നത്.

മലബാർ മേഖലയിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ മോഡൽ പരീക്ഷയുടെ ചോദ്യങ്ങളുമായി ഇതിനു സാമ്യം ഉണ്ടായിരുന്നുവെന്നും ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു.

Read more topics: watsaapp, Question, Papers,
English summary
Plus Two Question Papers in watsaapp

More News from this section

Subscribe by Email