Tuesday September 18th, 2018 - 9:25:pm
topbanner
Breaking News

പിണറായി സര്‍ക്കാര്‍ എങ്ങനെ വെല്ലുവിളികളേറ്റെടുത്ത് ജനങ്ങളെ സഹായിക്കും ? പ്രൊഫ. കെ.വി തോമസ് എം.പി

bincy
പിണറായി സര്‍ക്കാര്‍ എങ്ങനെ വെല്ലുവിളികളേറ്റെടുത്ത് ജനങ്ങളെ സഹായിക്കും ? പ്രൊഫ. കെ.വി തോമസ് എം.പി

കൊച്ചി: പ്രളയ ബാധിതരെ സഹായിക്കുന്നതിനായി കേന്ദ്രം അനുവദിച്ച 89,540 ടണ്‍ അരി കൃത്യസമയത്ത് ഏറ്റെടുത്ത് വിതരണം ചെയ്യാത്ത പിണറായി സര്‍ക്കാര്‍ എങ്ങനെ പ്രളയക്കെടുതിയുടെ വെല്ലുവിളികളേറ്റെടുത്ത് ജനങ്ങളെ സഹായിക്കുമെന്ന് പ്രൊഫ. കെ.വി തോമസ് എം.പി.

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അരി അനുവദിച്ചത്. ഇതിന് പണം ഈടാക്കുന്നുവെന്ന് ആരോപണം വന്നപ്പോള്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഞാനടക്കമുള്ള എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും കണ്ട് അരിക്ക് പണം ഈടാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ആദ്യം നിങ്ങള്‍ ഭക്ഷ്യധാന്യം എടുക്കുക അതിന് ശേഷം പണത്തിന്റെ കാര്യം ആലോചിക്കാം എന്നായിരുന്നു പാസ്വാന്റെ മറുപടി. അരി അനുവദിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും ഏറ്റെടുക്കാതെ കേരള സര്‍ക്കാര്‍ കൃത്യവിലോപനം കാണിക്കുന്നു്. പ്രളയബാധിതര്‍ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യമായിട്ടുള്ളത് അരി അടക്കമുള്ള അവശ്യവസ്തുക്കളാണ്. സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ കിറ്റും പതിനായിരം രൂപയും മൂന്നാഴ്ച പിന്നിട്ടിട്ടും വിതരണം പൂര്‍ത്തിയായിട്ടില്ല.

പണം പിരിക്കാന്‍ ചുറ്റിക്കറങ്ങുന്ന മന്ത്രിമാര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണം. കേരള ഭരണം അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാകളരിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയ ശേഷം ഉത്തരവാദിത്വമുള്ള ഒരാള്‍പോലും ഭരണതലത്തില്‍ ഇല്ല. ഭരണചുമതല കൈമാറാതെ അമേരിക്കയിലിരുന്ന് കേരള ഭരണം നടത്തുന്ന പിണറായി കേന്ദ്രം നല്‍കിയ അരി ഏറ്റെടുത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.പി പറഞ്ഞു.

English summary
How will the Pinarayi government take up the challenge and help the people? Prof. KV Thomas MP
topbanner

More News from this section

Subscribe by Email