Tuesday June 25th, 2019 - 4:17:pm
topbanner
topbanner

പിണറായി സർക്കാർ കൊലയാളി സർക്കാറായി മാറി: എം.എം.ഹസ്സൻ

Mithun muyyam
പിണറായി സർക്കാർ കൊലയാളി സർക്കാറായി മാറി: എം.എം.ഹസ്സൻ

കണ്ണൂർ:മാർകിസ്റ്റ് ഭീകരതയ്ക്കെതിരെ മാനവികതയുടെ പോരാട്ടത്തിന് കോൺഗ്രസ് നേതൃത്വം കൊടുക്കുകയാണെന്നും ഷുഹൈബിന്റെ കൊലയാളികളെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സൻ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന 'നവദർശൻ യാത്ര' മട്ടന്നൂർ എടയന്നൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും ഇന്ന് ഈ
പിണറായി സർക്കാരിന്റെ പേര് കൊലയാളികളുടെ സർക്കാർ എ ന്നായിരിക്കുന്നു. എറ്റവും അധികം ആളുകൾ കൊല്ലപ്പെട്ടത് കണ്ണൂരിലാണ്. ഇപ്പോഴും അക്രമങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. ഷുഹൈബിന്റെ കൊലപാതകത്തിനു ശേഷം കണ്ണൂരിൽ ബഹുജനങ്ങളുടെ പിന്തുണ അക്രമത്തിന് നേതൃത്വം നൽകുന്ന പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ അവർ അസ്വസ്ഥരാണ് .ഇനിയും കണ്ണുരിൽ മനുഷ്യ രക്തം വീഴാതിരിക്കാൻ അതിശക്തമായ ജനകീയ അഭിപ്രായം ഉയർന്നു വരേണ്ട തായിട്ടുണ്ട്. അതാണ് ഈ നവദർശന യാത്ര.congress march

സി.ബി.ഐ അന്വേഷണത്തിന് എതിരായി കേസ് വാദിക്കാൻ ജനങ്ങളുടെ നികുതിപ്പണമെടുത്ത് ലക്ഷങ്ങൾ മുടക്കിയാണ് ഡൽഹിയിൽ നിന്ന് അഭിഭാഷകനെ കൊണ്ടുവരുന്നത്. ഷുഹൈബ് വധത്തിൽ ഏത് അന്വേഷണവുമാകാം എന്ന നിലപാടിൽ നിന്ന് സർക്കാർ മലക്കംമറിഞ്ഞത് ശരിയായി അന്വേഷിച്ചാൽ പി.ജയരാജനടക്കമുള്ളവർ കുടുങ്ങുമെന്ന് ബോധ്യമായപ്പോഴാണ്. പി.ജയരാജന് വധഭീഷണിയുണ്ടെന്ന് കാട്ടി ഇപ്പോൾ വലിയ സുരക്ഷയാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിരവധി പേരെ തൂക്കിലേറ്റിയ ആരാച്ചാർക്ക് പണ്ട് മുംബൈയിൽ സർക്കാർ സുരക്ഷ നൽകിയത് പോലെയാണിതെന്നും ഹസ്സൻ പറഞ്ഞു.

ഈ സർക്കാരിന് കീഴിൽ നടക്കുന്ന അന്വേഷണത്തിൽ യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് ആരും വിശ്വസിക്കുന്നില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി ചമയുന്ന സി.പി.എമ്മിന്റെ കപടമുഖമാണ് എടയന്നൂരിൽ വെളിപ്പെട്ടത്. രണ്ട് വർഷം എൽ.ഡി.എഫിന്റെ ദുർഭരണത്തെ നിലനിർത്താൻ 22 യുവാക്കളെയാണ് കുരുതി കൊടുത്തതെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.ഡി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, സുമാ ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ,പ്രൊഫ: ഏ.ഡി.മുസ്തഫ.ഏ.പി അബ്ദുള്ള കുട്ടി. എക്സ് എം.എൽ.എ, തുടങ്ങിയവർ പ്രസംഗിച്ചു. കെ.ടി കുഞ്ഞഹമ്മദ് എക്സ് എം.എൽ.എ, മമ്പറം ദിവാകരൻ, വി സുരേന്ദ്രൻ മാസ്റ്റർ, എം.പി.മുരളി, കെ.എൻ.ജയരാജ്, ചന്ദ്രൻ തില്ലങ്കേരി, വി.വി പുരുഷോത്തമൻ, വി.രാധാകൃഷ്ണൻ മാസ്റ്റർ, സജീവ് മാറോളി, കെ.പ്രമോദ്, തോമസ്സ് വെക്കത്താനം, എൻ.പി ശ്രീധരൻ. ജോഷി കണ്ടത്തിൽ, രജനി രമാനന്ദ്, പി.മുഹമ്മദ് ഷമ്മാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു .

Read more topics: kannur, shuhaib murder,cpm,
English summary
Pinarayi government became the killer government: Hassan
topbanner

More News from this section

Subscribe by Email