Friday August 23rd, 2019 - 11:16:am
topbanner
topbanner

പിണറായി വിജയൻ ഏറ്റവും മോശം മുഖ്യമന്ത്രിയെന്ന് 'ഗൂഗിള്‍'

NewsDesk
പിണറായി വിജയൻ ഏറ്റവും മോശം മുഖ്യമന്ത്രിയെന്ന് 'ഗൂഗിള്‍'

ന്യൂഡല്‍ഹി: ഏറ്റവും മോശം ആരാണ് മുഖ്യമന്ത്രി? പ്രധാനമന്ത്രി? കളക്ടര്‍? എന്നൊക്കെ ചോദിച്ചാല്‍ ഉടനടി ഉത്തരം റെഡി. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഗൂഗിള്‍ ഇടതുപക്ഷക്കാരുടെയാകെ അപ്രീതി സമ്ബാദിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. ഏറ്റവും മോശം മുഖ്യമന്ത്രി ആരാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ അപ്പൊ മറുപടി തരും- പിണറായി വിജന്‍.

ഇടതുപക്ഷ വിരുദ്ധര്‍ സമൂഹമാധ്യമങ്ങളില്‍ ഇത് ആഘോഷമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ ആര്‍എസ്‌എസ്-ബിജെപി-കോണ്‍ഗ്രസ് അനുഭാവികളാണെന്നും അവര്‍ ഗൂഗിളില്‍ ഈ ചോദ്യം ചോദിച്ച ശേഷം ഫീഡ്ബാക്കില്‍ പിണറായിയുടെ പേര് നല്‍കിയതാണന്നാണ് ആരോപണം. എന്തായാലും ഇതിന് മറുപടിയായി ഫീഡ്ബാക്കില്‍ ഈ ഉത്തരം തെറ്റാണെന്നു നല്‍കാനും പകരം യോഗി ആദിത്യനാഥിന്‍റെ പേര് നല്‍കാനും ആവശ്യപ്പെട്ട് ഇടത് കേന്ദ്രങ്ങളിലെ വാട്സ്‌ആപ്പ് ഫേസ്ബുക്ക് കേന്ദ്രങ്ങളില്‍ സന്ദേശങ്ങള്‍ പായുന്നുണ്ട്.

English summary
Pinarayi Vijayan is Google answer to bad chief minister
topbanner

More News from this section

Subscribe by Email