Thursday November 15th, 2018 - 12:21:pm
topbanner

ചികിത്സയ്‌ക്കെത്തിയ യുവതിയെ അനാവശ്യമായി തടവിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

NewsDesk
ചികിത്സയ്‌ക്കെത്തിയ യുവതിയെ അനാവശ്യമായി തടവിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

കൊച്ചി: ഫിസിയോതെറാപ്പി ചികിത്സയ്‌ക്കെത്തിയ യുവതിയെ അനാവശ്യമായി തടവിയ തെറാപ്പിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറിലെ ഫിസിയോതെറാപ്പി സെന്റര്‍ നടത്തുന്ന തൃശൂര്‍ കുരിയച്ചിറ സ്വദേശിയായ ആഷ്‌ലി ടോമി(30)യാണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

എറണാകുളത്ത് താമസിക്കുന്ന അമേരിക്കന്‍ പൗരത്വമുള്ള യുവതിയാണ് പരാതിക്കാരി. നടുവേദനയ്ക്ക് ചികിത്സയ്ക്കായാണ് ഇവര്‍ സെന്ററിലെത്തിയത്. ആദ്യം നല്ല രീതിയില്‍ ആയിരുന്നു തെറാപ്പി. പിന്നെ ഫിസിയോതെറാപ്പിയുടെ രീതിമാറുകയായിരുന്നു.

തെറാപ്പിസ്റ്റിന്റെ കൈ ആവശ്യമില്ലാത്തിടത്തേക്ക് നീണ്ടതോടെ തെറാപ്പിയില്‍ പന്തികേടുതോന്നിയ യുവതി ചികിത്സ അവസാനിപ്പിച്ച് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പോലീസ് തെറാപ്പിസ്റ്റിനെ കൈയ്യോടെ പൊക്കി.

അഞ്ജു ബോബി ജോര്‍ജിന്റെ രാജി അനുജനെതിരായ രഹസ്യ അന്വേഷണം ഭയന്ന്

എട്ട് വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍

English summary
Physiotherapist arrested for molesting woman in kochi
topbanner

More News from this section

Subscribe by Email