Tuesday September 25th, 2018 - 10:46:am
topbanner

നാളത്തെ ഹര്‍ത്താലില്‍ ബസ് ഉടമകളും പങ്കെടുക്കും

NewsDesk
നാളത്തെ ഹര്‍ത്താലില്‍ ബസ് ഉടമകളും പങ്കെടുക്കും

തൃശൂര്‍: നാളത്തെ ഹര്‍ത്താലില്‍ ബസ് ഉടമകളും പങ്കെടുക്കും. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ നികുതി കുറച്ച് വിലക്കയറ്റം തടയണമെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. ബസുകള്‍ നാളെ നിരത്തിലിറക്കില്ലെന്ന് പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ജന.സെക്രട്ടറി ആന്റോ ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.

എണ്ണക്കമ്പനികള്‍ക്കുള്ള ലാഭവിഹിതം 9.8 ശതമാനത്തില്‍ നിന്ന് 15.19 ശതമാനമായി ഉയര്‍ത്തിയെന്ന് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വഴി കേന്ദ്രം 2014 ല്‍ വാരിക്കൂട്ടിയത് 90,000 കോടിയയായിരുന്നത് ഇപ്പോള്‍ രണ്ടരലക്ഷം കോടിയായി വര്‍ധിച്ചു. റിലയന്‍സ്, നിസാര്‍,ടാറ്റ, കെയ്‌സണ്‍ എന്നീ കമ്പനികളെ പ്രീതിപ്പെടുത്താനാണ് വില വര്‍ധനയെന്നും ആരോപിച്ചു. ബസ് സര്‍വീസ് കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും വിശദീകരിച്ചു.

സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഫെഡറേഷന്‍ അംഗങ്ങളുടെ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും അറിയിച്ചു. ഡീസല്‍ വിലവര്‍ധന കാരണം സര്‍വീസ് നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് എം.ബി. സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും അറിയിച്ചു.

Read more topics: Petrol, price, hike, hartal,
English summary
Petrol price hike : Bus owners will also attend the hartal
topbanner

More News from this section

Subscribe by Email