Wednesday November 14th, 2018 - 2:30:pm
topbanner

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

renjini
പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി. പെരുമ്പാവൂർ വാഴക്കുളം ഇടത്തിക്കാടാണ് സംഭവം. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി പിടിയിലായിട്ടുണ്ട്. 

പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ‌ നിമിഷയുടെ അച്ഛനും മറ്റു രണ്ടുപേർക്കും പരുക്കേറ്റിട്ടുണ്ട്. രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. കഴുത്തിന് വെട്ടേറ്റ നിമിഷയെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അക്രമിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരുക്കേറ്റ അച്ഛനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം അപകനില തരണം ചെയ്‌തിട്ടുണ്ട്. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റു രണ്ടു പേർക്കും പരുക്കേറ്റത്.

ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. ഈ കുടുംബവുമായി അക്രമം നടത്തിയ ഇതരസംസ്ഥാനതൊഴിലാളിക്ക് മുന്‍പരിചയമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 

അക്രമത്തിന് പിന്നിലെ പ്രകോപനം എന്താണെന്നറിയില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും പെൺകുട്ടി രക്തം വാർന്നു മരിക്കുകയായിരുന്നു. നാട്ടുകാർ പിടികൂടി പ്രതിയെ  പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മോഷണശ്രമമാണെന്നു സൂചന.

Read more topics: Perumbavoor, girl, stabbed, death
English summary
The girl was stabbed to death by Perumbavoor
topbanner

More News from this section

Subscribe by Email