Saturday September 22nd, 2018 - 3:13:pm
topbanner

തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി

renjini
തീപിടിച്ച നിലയില്‍  യുവാവ്  ആശുപത്രിയിലേക്ക് ഓടിക്കയറി

പെരിന്തല്‍മണ്ണ: തീപിടിച്ച നിലയില്‍ ആശുപത്രിയിലേക്ക് യുവാവ് ഓടിക്കയറി.ഇന്നലെ വൈകിട്ടോടെയാണ് സംഭവം.ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ഇ്ന്നലെ വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലാണ് സംഭവം.

ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍നിന്നും തീപിടിച്ച നിലയില്‍ റോഡ് മുറിച്ചു കടന്നു ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി.

തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കി. എന്നാല്‍ 70 ശതമാനത്തോളം പൊള്ളലേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ത്മഹത്യാശ്രമമാണെന്ന നിഗമനത്തിലാണ് പോലീസ്.ഫോണിലെ കോൾ ഹിസ്റ്ററി നീക്കംചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. യുവാവ് ഓടിവന്ന വരാന്തയിൽ റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. 

English summary
The young man ran to the hospital in the fire.
topbanner

More News from this section

Subscribe by Email