Wednesday September 19th, 2018 - 1:26:pm
topbanner
Breaking News

പരിയാരം മെഡിക്കല്‍ കോളേജിൽ ഇനി സൂപ്പര്‍സ്‌പെഷ്യാലിറ്റി ഒഴികെ ഒപിയും ജനറല്‍വാർഡ് ചികിത്സയും പൂർണ്ണമായി സൗജന്യം

fasila
പരിയാരം മെഡിക്കല്‍ കോളേജിൽ ഇനി സൂപ്പര്‍സ്‌പെഷ്യാലിറ്റി ഒഴികെ ഒപിയും ജനറല്‍വാർഡ് ചികിത്സയും പൂർണ്ണമായി സൗജന്യം

പരിയാരം: രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ പരിയാരം മെഡിക്കല്‍ കോളേജിൽ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഒഴികെ ഒപിയും ജനറല്‍വാര്‍ഡിലെ ചികിത്സയും പൂര്‍ണ്ണമായി സൗജന്യമാക്കാന്‍ ധാരണയായി.

സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് പറയുന്ന മെഡിക്കല്‍ കോളജില്‍ യാതൊരുവിധ സൗജന്യങ്ങളും ഇല്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതിനാലാണ് പുതിയ തീരുമാനം.

നേരത്തെ ജനുവരിയില്‍ താല്‍ക്കാലികമായി ഇത്തരത്തില്‍ സൗജന്യം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

ശനിയാഴ്ച്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം ആര്‍എസ്ബിവൈ നിരക്കില്‍ ചികില്‍സാ ഫീസ് വാങ്ങാനുള്ള നിര്‍ദ്ദേശം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും സാധാരണക്കാര്‍ക്ക് കുറച്ചുകൂടി പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ വേണമെന്നായിരുന്നു ഭരണസമിതിയുടെ നിലപാട്.

ഇതിന്റെയടിസ്ഥാനത്തിലാണ് പുതിയ സൗജന്യ പദ്ധതികള്‍. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ജൂലൈ ഒന്നു മുതല്‍ തന്നെ ഇത് നടപ്പിലാക്കണമെന്നമെന്നാണ് ഭരണസമിതിയുടെ താല്‍പര്യമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രഖ്യാപനത്തില്‍ കൂടുതല്‍ സൗജന്യങ്ങള്‍ കൂടി ഏര്‍പ്പെടുത്താനിടയുണ്ടെന്നും സൂചനകളുണ്ട്.

Read more topics: Pariyaram, Medical, College
English summary
The O.P general ward treatment is completely free in Pariyaram Medical College
topbanner

More News from this section

Subscribe by Email