Thursday February 21st, 2019 - 9:22:am
topbanner

പരിയാരം മെഡിക്കൽ കോളജ് പൂർണമായും സർക്കാർ അധീനതയിൽ ആക്കണം; 30 ന് ബഹുജന മാർച്ച്

fasila
പരിയാരം മെഡിക്കൽ കോളജ് പൂർണമായും സർക്കാർ അധീനതയിൽ ആക്കണം; 30 ന് ബഹുജന മാർച്ച്

പരിയാരം: പരിയാരം മെഡിക്കൽ കോളജിനെ കോഴിക്കോട്‌ മാതൃകയിൽ പൂർണമായും സർക്കാർ അധീനതയിൽ ആക്കണമെന്ന്‌ പ്രക്ഷോഭസമിതി ചെയർമാൻ ഡോ.ഡി.സുരേന്ദ്രനാഥ്. പരിയാരം മെഡിക്കൽ കോളേജ് ആരുടെ ഉടമസ്ഥതയിൽ എന്നും അദ്ദേഹം ചോദിച്ചു.

ഇതുമായി ബന്ധപ്പെട്ട് സമര പരിപാടികൾ ആസൂത്രണം ചെയ്ത് വരികയാണ്. ഇതുന്റെ തുടക്കമായി 30ന് ബുധനാഴ്ച രാവിലെ പത്തിന് പിലാത്തറയിൽ നിന്നും പരിയാരത്തേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. മാർച്ചിന്റെ പ്രചരണാർത്ഥം ഒപ്പ് ശേഖരണം നടത്തി. പ്രക്ഷോഭസമിതി ചെയർമാൻ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

കെ.പി.ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. വിനോദ് പയ്യട, വി.ദേവദാസ്, രാഘവൻ കാവുമ്പായി, ജോണി പാമ്പാടിയിൽ, ജയ്സൻ ഡൊമനിക്, മേരി അബ്രഹാം, ടി.ചന്ദ്രൻ, കെ.രാജൻ എന്നിവർ നേതൃത്വം നൽകി.

Viral News

Read more topics: Pariyaram, Medical, College
English summary
Pariyaram Medical College in Kannur
topbanner

More News from this section

Subscribe by Email