topbanner
Wednesday August 23rd, 2017 - 7:27:pm
topbanner

പുതുവൈപ്പില്‍ നടക്കുന്നത് പോലീസ് ഭീകരവാഴ്ച : ഹമീദ് വാണിയമ്പലം

NewsDesk
പുതുവൈപ്പില്‍ നടക്കുന്നത് പോലീസ് ഭീകരവാഴ്ച : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : പുതുവൈപ്പ് ഐ.ഐ.സി പ്ലാന്റ് സമരത്തിനെതിരെയുള്ള പോലീസ് ആക്രമണം കേരളത്തിലെ പോലീസ് ഭീകരവാഴ്ച വ്യക്തമാക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പിണറായി വജയന്‍ സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്.

ജനകീയ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കി വികസനത്തിന്റെ മറവില്‍ മാഫിയകളെ സഹായിക്കുകയാണ് ഇടത് സര്‍ക്കാര്‍. പ്രതിപക്ഷത്തായിരിക്കെ ഭ്രാന്തന്‍ നായ എന്ന് സി.പി.എം നേതാക്കള്‍ തന്നെ വിശേഷിപ്പിച്ച അതേ വ്യക്തിയെ കൊച്ചിയിലെ പോലീസ് തലവനെന്ന നിലയില്‍ ഉപയോഗിച്ചാണ് പിണറായി സമരക്കാരെ ക്രൂരമായി തല്ലുന്നത്.

പശ്ചിമ ബംഗാളില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം അകലയല്ലെന്ന് പിണറായി തിരിച്ചറിയണം. അടിയന്തിരമായി പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുകയും സമരക്കാരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Read more topics: PUTHUVYPE ,LPG TERMINAL, PROTEST,
English summary
PUTHUVYPE LPG TERMINAL PROTEST NEWS
topbanner topbanner

More News from this section

Subscribe by Email