Friday August 23rd, 2019 - 10:18:am
topbanner
topbanner

മദാമ്മയ്ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചുവെന്ന് പി.എസ് ശ്രീധരൻപിള്ള

RA
മദാമ്മയ്ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചുവെന്ന് പി.എസ് ശ്രീധരൻപിള്ള

കണ്ണൂര്‍: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ച്‌ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. 999-ല്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തില്‍ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. വാജ്പേയിയെ കൊണ്ട് നിയമം ഭേദ​ഗതി ചെയ്താണ് അന്ന് സിപിഎം ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്തിയത്. കാലുപിടിക്കുന്നവരെ അവ​ഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലാണ് അന്ന് സിപിഎമ്മിനെ ബിജെപി സഹായിച്ചത്.

എന്നാല്‍ പിന്നീട് മദാമ്മയ്ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചുവെന്ന് ശ്രീധരൻപിള്ള പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമർശം.ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ സംഭവമാണ് ശ്രീധരന്‍പിള്ള ബിജെപിയോടുള്ള ചതിയായി വിശേഷിപ്പിച്ചത്.

English summary
PS SREEDHARANPILLA CRITIZED CONGRESS
topbanner

More News from this section

Subscribe by Email