Friday December 14th, 2018 - 6:04:pm
topbanner

സിസ്റ്റര്‍ ലൂസിക്കെതിരെ രൂപത കൈക്കാണ്ട നടപടി നിര്‍ഭാഗ്യകരം; പി കെ ശ്രീമതി

Aswani
സിസ്റ്റര്‍ ലൂസിക്കെതിരെ രൂപത കൈക്കാണ്ട നടപടി നിര്‍ഭാഗ്യകരം; പി കെ ശ്രീമതി

മാനന്തവാടി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ നടപടിയാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി നിര്‍ഭാഗ്യകരമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എം പിയുമായ പി കെ ശ്രീമതി. മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെയാണ് സഭ നടപടി എടുത്തത്. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം പി.

സമരത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ സിസ്റ്റര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. സഭാധികൃതര്‍ തെറ്റുകള്‍ തിരുത്തി യഥാര്‍ഥ ക്രൈസ്തവമൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ജാഗ്രത കാണിക്കണമെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

അതേ സമയം വിശ്വാസികളില്‍ നിന്ന് തന്നെ സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടിയില്‍ എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങി. പുല്‍പ്പള്ളി ടൗണില്‍ മാനന്തവാടി രൂപത സിസ്റ്റര്‍ക്കെതിരെ നടപടി എടുത്തതില്‍ പ്രതിഷേധിച്ച് കാത്തലിക് ലേമന്‍സ് അസാസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. സിസ്റ്റര്‍ ലൂസിയെ സഭാചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയത് അംഗീകരിക്കാനാകില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

English summary
PK Sreemathi said unfortunate steps to against Sister Luci
topbanner

More News from this section

Subscribe by Email