Monday December 17th, 2018 - 8:09:pm
topbanner

പി.കെ. ശശി വിവാദം: അന്വേഷണ കമ്മിഷന്‍ രണ്ടു പേരുടെ മൊഴിയെടുത്തു

NewsDesk
പി.കെ. ശശി വിവാദം: അന്വേഷണ കമ്മിഷന്‍  രണ്ടു പേരുടെ  മൊഴിയെടുത്തു

പാലക്കാട്: പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ഇന്നലെ രണ്ടുപേരുടെ കൂടി മൊഴിയെടുത്തു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. പ്രേംകുമാര്‍, പ്രസിഡന്റ് പി.എം. ശശി എന്നിവരാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കമ്മിഷനംഗങ്ങളായ മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിക്കും മുന്നില്‍ മൊഴി നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മൊഴിയെടുപ്പില്‍ ഭൂരിഭാഗം ഡി.വൈ.എഫ്.ഐ. ജില്ലാ നേതാക്കളും ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കമ്മിഷന് മുന്‍പിലെത്തിയ എട്ട് അംഗങ്ങളില്‍ ആറുപേരും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന മൊഴിയാണ് നല്‍കിയത്. യുവതിയുടെ പരാതി സത്യമാണെന്നും നടപടി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയത് രണ്ടു പേര്‍ മാത്രമാണ്.

ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് ഇത്തരമൊരു പരാതി ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ലെന്നും പിന്നീട് ഇതേക്കുറിച്ച് യുവതിയോട് ചോദിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐയുമായി പരാതിയുടെ വിശാദാംശങ്ങള്‍ പങ്കുവയ്ക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജില്ലാ നേതാക്കള്‍ കമ്മിഷന് മൊഴി നല്‍കിയതായാണ് സൂചന. ഇതിനിടെ ഒരു ഡി.വൈ.എഫ്.ഐ. നേതാവ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണത്തെ കുറിച്ചും കമ്മിഷന്‍ വിശദീകരണം തേടി.

പരാതിക്കാരിയായ യുവതിയുടെയും ആരോപണവിധേയനായ എം.എല്‍.എയുടെയും മൊഴികള്‍ അന്വേഷണസംഘം രണ്ടുഘട്ടങ്ങളിലായി ഫോണിലൂടെയും നേരിട്ടു കണ്ടും രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മൊഴി നല്‍കിയതില്‍ ഭൂരിഭാഗം പേരും ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞതോടെ ഇതു സംബന്ധിച്ചും പാര്‍ട്ടി തല അന്വേഷണം നടക്കുമെന്നാണ് സൂചന.

Read more topics: PK Sasi, controversy,, inquiry,,, commission,
English summary
PK Sasi controversy inquiry commission
topbanner

More News from this section

Subscribe by Email