Thursday November 15th, 2018 - 6:09:pm
topbanner

കേരളത്തിലാകെ കുഴപ്പമെന്ന പ്രചരണം വികസനത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി

rajani v
കേരളത്തിലാകെ കുഴപ്പമെന്ന പ്രചരണം വികസനത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ആകെ കുഴപ്പമാണെന്ന തരത്തിലുള്ള പ്രചരണത്തില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരളത്തിന്റെ വികസനത്തേയും നിക്ഷേപം വരുന്നതിനേയും ഇത്തരം പ്രചരണങ്ങള്‍ ബാധിക്കുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കേണ്ടത് തന്നെയാണ്. രാഷ്ട്രീയബന്ധമുണ്ടായാലും ക്രിമിനലുകളെ ക്രിമിനലുകളായി തന്നെ കാണണം അക്രമമുണ്ടായാല്‍ എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ സ്ഥലത്ത് എത്തണമെന്നും അദ്ദേഹം പറഞ്ഞു.ഇത് അക്രമികളെ ഒറ്റപ്പെടുത്താന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Read more topics: PINARAYI, CRITIZED, FAKE ,STATEMENT
English summary
PINARAYI CRITIZED FAKE STATEMENT
topbanner

More News from this section

Subscribe by Email