Wednesday November 14th, 2018 - 12:45:am
topbanner

ജൂണ്‍ മുതൽ രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കില്ല

NewsDesk
ജൂണ്‍ മുതൽ രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കില്ല

കണ്ണൂർ: ജൂണ്‍ ഒന്നുമുതൽ രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന് എകെപിടി സംസ്ഥാന പ്രസിഡന്‍റ് തോമസ് വൈദ്യൻ. പെട്രോൾ പമ്പ് ജീവനക്കാർക്കെതിരേ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് പന്പുടമകളും ജീവനക്കാരും കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോൾ പന്പുകൾക്കുനേരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങൾ തടയാൻ നിയമംകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ഒരുവർഷമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാത്രിയിൽ പെട്രോൾ പമ്പുകൾകൾ പ്രവർത്തിപ്പിക്കില്ലെന്ന തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read more topics: PETROL PUMB OWNERS,PROTEST, KANNUR,
English summary
PETROL PUMB OWNERS PROTEST KANNUR COLLECTORATE
topbanner

More News from this section

Subscribe by Email