Wednesday November 14th, 2018 - 2:30:pm
topbanner

അമേരിക്കയിൽ ദുഖിതരായി ഒരു മലയാളി പോലുമില്ലെന്ന് പിസി ജോര്‍ജ്

suvitha
അമേരിക്കയിൽ ദുഖിതരായി ഒരു മലയാളി പോലുമില്ലെന്ന് പിസി ജോര്‍ജ്

വാഷിംഗ്ടണ്‍: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് തന്റെ പാര്‍ട്ടിയായ ജനപക്ഷത്തെക്കുറിച്ച്‌ ലോകത്തെ അറിയിക്കാന്‍ ലോക പര്യടനത്തിലാണ്. അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച്‌ പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവന ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഞാന്‍ കഴിഞ്ഞ 15 ദിവസമായി അമേരിക്കയിലായിരുന്നു. അമേരിക്കയെക്കുറിച്ച്‌ താന്‍ ഇതുവരെ കേട്ടത് സാമ്രാജ്യം എന്നാണ്.

ഇടതുപക്ഷ ചിന്തകരാണ് ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. അമേരിക്കയില്‍ ഒരു ചൂഷണവും ഇല്ലെന്നും പിസി അമേരിക്കയെക്കുറിച്ച്‌ പറയുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിസ്കരിക്കുന്ന 20 മുസ്ലീം പള്ളികള്‍ കണ്ടു, ക്ഷേത്രവും ഉണ്ട്. എല്ലാം നല്ല നിലയില്‍ പോകുന്നു. കൂടാതെ അവിടെ ഒരു മലയാളി പോലും ദു:ഖിക്കുന്നില്ലെന്നും പിസി പറയുന്നു. അതുമാത്രമല്ല, ആര്‍ക്കു വേണമെങ്കിലും, എത്ര വേണമെങ്കിലും സമ്പാദിക്കാം.

ഇവിടെ ആണെങ്കില്‍ പത്തു ചക്രം ഉണ്ടാക്കിയാല്‍ ഇന്‍കം ടാകസും, സെയില്‍സ് ടാക്സും രാജ്യത്തുള്ള മുഴുവന്‍ പോലീസിനേയും കൂട്ടി ആളെ ഒരു മൂലയ്ക്ക് കൊണ്ടിരുത്തും. അമേരിക്കന്‍ സാമ്രാജ്യത്വം അത് ഇന്ത്യയില്‍ മുഴുവന്‍ ആകട്ടെയെന്നും, അങ്ങനെ ഇന്ത്യ രക്ഷപ്പെടട്ടെയെന്നും പിസി അമേരിക്കയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. കേരളത്തിലെ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് ജോര്‍ജ് അമേരിക്കയില്‍ നിറഞ്ഞത് നടിയെ ആക്രമിച്ച കേസും ദിലീപിന്റെ അറസ്റ്റും എല്ലാം അമേരിക്കയിലും ചര്‍ച്ചയാക്കി.

English summary
PC George says that there is not even a Malayalee sad in America
topbanner

More News from this section

Subscribe by Email