Thursday November 15th, 2018 - 12:05:pm
topbanner

മാണിയുടെ മുഖ്യമന്ത്രി പദം: മന്ത്രി ജി.സുധാകരന്‍ പറഞ്ഞത് വാസ്തവമാണെന്ന് പി.സി ജോര്‍ജ്

NewsDesk
മാണിയുടെ മുഖ്യമന്ത്രി പദം: മന്ത്രി ജി.സുധാകരന്‍ പറഞ്ഞത് വാസ്തവമാണെന്ന് പി.സി ജോര്‍ജ്

കോട്ടയം : കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിച്ച് കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം തീരുമാനിച്ചിരുന്നുവെന്ന മന്ത്രി ജി.സുധാകരന്‍ പറഞ്ഞത് വാസ്തവമാണെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു നീക്കമെന്നത് തിരുത്തണം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ആ നീക്കമെന്നും ജോര്‍ജ് പറഞ്ഞു.കെ.എം മാണി തന്നെയാണ് ഇത്തരമൊരു കാര്യം ഉണ്ടെന്നും സി.പി.എമ്മുമായി ചര്‍ച്ച നടത്തി കാര്യം നേടുന്നതിന് തന്നെ ചുമതലപ്പെടുത്തിയതെന്നും പറഞ്ഞു.

സി.പി.എമ്മിന്റെ ഉന്നത നേതാവ് കെ.എം മാണിയെ വീട്ടിലും മറ്റു പല സ്ഥലങ്ങളിലുമായി മാണിയെ നേരില്‍ കണ്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. കെ.എം മാണിക്ക് മുഖ്യമന്ത്രി പദവി , കൂടാതെ പാര്‍ട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ , കോട്ടയത്തിന് പുറമേ ഇടുക്കി ലോക്‌സഭാ സീറ്റും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥി എന്നീ വാഗ്ദാനങ്ങളും എല്‍.ഡി.എഫ് മുന്നോട് വച്ചിരുന്നു.

ഇതിനോട് അനുകൂലമായി പ്രതികരിച്ച കെ.എം മാണി തന്നെയാണ് ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരുന്നു. കേരള കോണ്‍ഗ്രസിന് കേരള രാഷ്ട്രീയത്തില്‍ കിട്ടിയ സുവര്‍ണാവസരമായിരുന്നു അത്. ഇത് സംബന്ധിച്ച തീരുമാനം അന്തിമഘട്ടത്തിലെത്തിയതുമാണ് . സി.പി.ഐയുടെ നേതൃത്വവും ഈ നീക്കത്തിന് അനുകൂലമായിരുന്നു. അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ചര്‍ച്ചകളില്‍ പങ്ക് വഹിച്ചിട്ടുണ്ട്.അന്ന് എങ്കനെയും യു.ഡി.എഫിനെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുക എന്നതായിരുന്നു ഇടതുമുന്നണിയുടെ ലക്ഷ്യം.പി.ജെ ജോസഫും തീരുമാനത്തെ പിന്തുണച്ചിരുന്നു.ഇവരെ ഒരുമിപ്പിക്കുന്നതിനും താനാണ് മുന്‍കൈ എടുത്തതെന്നും ജോര്‍ജ് പറഞ്ഞു.

ഫൈനല്‍ റൗണ്ട് ചര്‍ച്ച നടത്തുന്നതിന്റെ തലേന്ന് ജോസ്.കെ.മാണിയുടെയും ഭാര്യയുടെയും ഇടപെടല്‍ ഉണ്ടായി. ഇതോടെയാണ് കാര്യങ്ങള്‍ തകിടം മറിയുികയായിരുന്നു. യു.പി.എ അധികാരത്തില്‍ വന്നാല്‍ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്തിയാക്കാമെന്നും കെ.എം മാണിയെ ആറു മാസക്കാലത്തേക്ക് മുഖ്യമന്ത്രിയാക്കാമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയത് സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു ജോസ്.കെ.മാണിയുടെയും ഭാര്യയുടെയും പിടിവാശി.

അല്ലെങ്കില്‍ പിറ്റേന്ന് ചര്‍ച്ച നടത്തി ലവൈകുന്നേരം എം.എല്‍.എമാരുടെയോഗം വിളിച്ച് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസില്‍ ഒപ്പിടിയിക്കുവാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. അന്നത്തെ സാഹചര്യത്തില്‍ യു.പി.എ അധികാരത്തില്‍ മടങ്ങിയെത്തുമെന്ന് കരുതിയത് ജോസ്.കെ.മാണിയുടെ മണ്ടത്തരമായിരുന്നു. ജോസ്.കെ.മാണിയൊക്കെ ബര്‍മുഡ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ജോര്‍ജ് പരിഹസിച്ചു.കോട്ടയം ജില്ലാ പഞ്ചായത്തില്‍ സി.പിഎമ്മുമായി ഉണ്ടാക്കിയ ധാരണയ്ക്ക് പിന്നില്‍ ജോസ്.കെ.മാണി അല്ലനന്നും കെ.എം മാണി തന്നെയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

 

 

Read more topics: PC George, km mani, chief minister,
English summary
PC George about km mani chief minister post
topbanner

More News from this section

Subscribe by Email