Monday November 19th, 2018 - 2:17:am
topbanner

കന്യാസ്ത്രീകൾ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്ന് പിസി ജോർജ്

RA
കന്യാസ്ത്രീകൾ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്ന് പിസി ജോർജ്

ഇരാറ്റുപേട്ട: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ഇവരെ പിന്തുണച്ചവരേയും ആക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് വീണ്ടും രം​ഗത്ത്. ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്‍പില്‍ സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.സി.ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പിസി ആരോപിച്ചു.

Read more topics: PC GEORGE, STATEMENT, AGANIST NUNS
English summary
PC GEORGE STATEMENT AGANIST NUNS
topbanner

More News from this section

Subscribe by Email