topbanner
Tuesday May 23rd, 2017 - 6:35:am
topbanner

പയ്യന്നൂര്‍ കൊലപാതക കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേയ്ക്ക് കടന്നതായി സൂചന

rajani v
പയ്യന്നൂര്‍ കൊലപാതക കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേയ്ക്ക് കടന്നതായി സൂചന

പയ്യന്നൂര്‍: ആര്‍എസ്എസ് നേതാവ് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളില്‍ ഒരാള്‍ വിദേശത്തേയ്ക്ക് കടന്നതായി സൂചന. നിലവില്‍ നാല് പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇനി പ്രതീഷ് അടക്കം മൂന്ന് പേരാണ് പിടിയിലാകാനുള്ളത്.കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് കടക്കാന്‍ ശ്രമിക്കവെ കക്കംപാറ മൗവ്വനാല്‍ വീട്ടില്‍ നടുവിലെപുരയില്‍ റിനീഷ് (28), രാമന്തളി ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗം പരുത്തിക്കാട്ടെ കെ.വി. ജ്യോതിഷ് (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതീഷ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്.

 

Read more topics: PAYYANNUR, MURDER CASE, ACCUSED
English summary
PAYYANNUR MURDER CASE ACCUSED
topbanner topbanner

More News from this section

Subscribe by Email