Monday September 24th, 2018 - 3:12:pm
topbanner

പി.ജയരാജനെതിരായ വിവാദം: കണ്ണൂർ ജില്ലയിലെ ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി

fasila
പി.ജയരാജനെതിരായ വിവാദം: കണ്ണൂർ ജില്ലയിലെ ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി.ജയരാജനെതിരെ ഉയർന്ന വ്യക്തി പൂജ വിവാദം പാർട്ടി ബ്രാഞ്ച് കമ്മിറ്റികളിൽ റിപ്പോർട്ടു ചെയ്തു തുടങ്ങി. ജയരാജനെതിരെ 5 പേജുള്ള സംസ്ഥാന സമിതിയുടെ സർക്കുലർ അതേപടി ബ്രാഞ്ച് കമ്മിറ്റികളിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

കൊൽക്കത്ത പ്ലീനത്തിലെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങൾ ജയരാജൻ ലംഘിച്ചുവെന്നാണ് വിമർശനം. പി.ജയരാജൻ വ്യക്തിപൂജ നടത്തി സ്വയം വലുതാവാൻ ശ്രമിക്കുന്നുവെന്ന സംസ്ഥാന സമിതിയിലുയർന്ന വിമർശനമാണ് ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്യുന്നത്.

വ്യക്തിപൂജ ജയരാജൻ സ്വയം നടത്തിയതാണെന്ന് പാർട്ടി നേതൃത്വവും കരുതുന്നില്ല. എന്നാൽ ഇക്കാര്യം അറിഞ്ഞിട്ടു തടയാൻ ശ്രമിച്ചില്ല എന്നതാണ് ജയരാജിനുമേൽ ചുമത്തിയിരിക്കുന്ന കുറ്റം. അതെ സമയം ബ്രാഞ്ച് കമ്മിറ്റികളിൽ വായിക്കുന്ന സർക്കുലറിൽ ജയരാജൻ പാർട്ടിക്ക് വേണ്ടി ചെയ്ത ത്യാഗത്തെ അവസാന ഭാഗത്ത് പരാമർശിക്കുന്നുണ്ട്.

സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ അണികളിൽ വലിയൊരു വിഭാഗം പി.ജയരാജനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

Read more topics: P.Jayarajan, Issue, Kannur
English summary
P.Jayarajan Issue Kannur district Branch Report
topbanner

More News from this section

Subscribe by Email