Friday December 14th, 2018 - 1:21:pm
topbanner

സഭാ തര്‍ക്കം: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മിൽ പോര്‍വിളി മുറുകുന്നു

Mithun muyyam
സഭാ തര്‍ക്കം: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മിൽ പോര്‍വിളി മുറുകുന്നു

സ്‌കറിയ  തോമസ് 

കൊച്ചി :മലങ്കര ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകളുടെ തര്‍ക്കങ്ങള്‍ ചെറിയ ഇടവേളകള്‍ക്കുശേഷം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ 3 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ നടക്കുന്നത്.1934 ലെ ഭരണഘടന പ്രകാരം മലങ്കരയിലെ പള്ളികള്‍ ഭരിക്കപ്പെടണമെന്നും 2002ല്‍ രജിസ്റ്റര്‍ ചെയ്ത യാക്കോബായ സഭ നിലനില്‍ക്കുന്നതല്ലെന്നും മലങ്കരയിലെ 1064 പള്ളികളും മലങ്കര മെത്രാപ്പൊലീത്തായാല്‍ ഭരിക്കപ്പെടണമെന്നുമാണ് വിധി.

വിധി വന്നതിന് ശേഷം ഇരുവിഭാഗവും ഒരുമിച്ച് ആരാധന നടത്തിയിരുന്ന പതിനൊന്ന് പള്ളികളാണ് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്‌ലഭിച്ചത്. ഇതില്‍ പ്രധാനമായും തൃക്കുന്നത്ത് സെമിനാരിയും കോലഞ്ചേരി, മണ്ണത്തൂര്‍, വരിക്കോലി പള്ളി തുടങ്ങിയവ ഉള്‍പ്പെടുന്നു.അനുവദിച്ച് കിട്ടിയ പള്ളികളില്‍ ചാത്തമംഗലം പള്ളിയില്‍ മാത്രമാണ് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ ബസേലിയോസ് പൗലോസ് ദ്വിദീയന് പ്രവേശിക്കാന്‍ കഴിയാതിരുന്നത്. ഇവിടെ പോലീസ് സംരക്ഷണം ലഭിക്കാതിരുന്നതാണ് കാരണം.

വിധി വന്നശേഷം വിവിധ കേന്ദ്രങ്ങളില്‍ അനൗദ്യോകിക ചര്‍ച്ചകള്‍ നടന്നിരുന്നു.ഇതില്‍ ഏകദേശ ധാരണയിലും എത്തിയിരുന്നതാണ്. ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമനെ വലിയ കാതോലിക്കാ ബാവയായിയും മൂന്ന് സീനിയര്‍ മെത്രാപ്പോലീത്തമാര്‍ക്ക് ഭദ്രാസന ഭരണവും. മറ്റ് മെത്രാപ്പോലിത്തമാര്‍ക്ക് ദയറകളുടെയും മറ്റും ചുമതലയും നല്‍കാനുമായിരുന്നു ധാരണ. ഇതില്‍ 1934 ലെ ഭരണഘടന പ്രകാരം പള്ളികളും മറ്റു വസ്തുവകകളുടെയും ഉടമ മലങ്കര മെത്രാപ്പോലീത്തയാണ്. ഈ തീരുമാനത്തില്‍ എത്തിച്ചേരുന്നതിന് യാക്കോബായ സഭ വിമുക്തത കാട്ടിയതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. നിയമ വഴി തന്നെ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും ഇരു കാതോലിക്കാ ബാവമാരും തങ്ങളുടെ നിലപാട് വ്യക്തമാക്കി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയതും.

ഞായറാഴ്ച യാക്കോബായ സഭ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പാത്രിയര്‍ക്കാ ദിനാഘോഷത്തോടനുബന്ധിച്ച് വിശ്വാസപ്രഖ്യാപന സമ്മേളനം നടത്തും. ഇതില്‍ സഭയുടെ ശക്തിതെളിയിക്കുകയാണ് ലക്ഷ്യം.ഒരുവിഭാഗത്തെ പരാജയപ്പെടുത്തുകമാത്രമല്ല മറിച്ച്ആവിഭാഗം ഭൂലോകത്ത് തന്നെ ഉണ്ടാവാന്‍ പാടില്ലെന്ന നിലാപാടാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചിരിക്കുന്നതെന്നും വിശ്വാസികള്‍ ത്യാഗം സഹിച്ച് നിര്‍മ്മിച്ച പള്ളികളില്‍നിന്ന് പുറത്താക്കി സ്വന്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് ഇനിയും വിശ്വാസികള്‍ സഹിക്കില്ലെന്നും ഇതിനെ തടയിടാന്‍ ഇനി നേതാക്കള്‍ക്ക് കഴിയില്ലെന്നും പള്ളികളുടെ സംരക്ഷണം വിശ്വാസികള്‍ ഏറ്റെടുക്കുമെന്നും യാക്കോബായസഭ മെത്രാപ്പോലീത്തമാര്‍ വ്യക്തമാക്കുന്നു.
ഇതിനിടയില്‍ യാക്കോബായ സഭാ നേത്യത്വം കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്ഗരിയുമായി കൂടി കാഴ്ച നടത്തിയിരുന്നു. ഇനിയും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വീണ്ടും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ത് ഷായുമായി മംഗാലാപുരത്ത് വച്ച് കൂടികാഴ്ച നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കണമെന്ന് യാക്കോബായ സഭാ നേത്യത്വത്തിന് വ്യക്തമായ നിര്‍ദേശം നല്‍കിയതയും അറിയുന്നു.

സുപ്രീം കോടതി വിധിയും 1934 ലെ ഭരണഘടനയും അംഗീകരിച്ചു കഴിഞ്ഞുള്ള ചര്‍ച്ച മതിയെന്ന് ഉറച്ച നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭ. മധ്യസ്ഥത ചര്‍ച്ചയെന്നാല്‍ വിധിയിലും മറ്റും വെള്ളംചേര്‍ക്കലാണെന്നും അതിനാലാണ് ഇത് അംഗീകരിക്കുന്നത് വരെ പാത്രിയര്‍ക്കീസിനോട് പോലും ചര്‍ച്ചയില്ലെന്ന് പറയുന്നതെന്ന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ വ്യക്തമാക്കികഴിഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കേസിലല്ല സഭക്കനുകൂലമായ വിധിലഭിച്ചതെന്നതാണ് ഏറെ ഗുണകരമായത്.യാക്കോബായ സഭയാണ് പരാതി നല്‍കിയത് .
വിശ്വാസികള്‍ക്കേത് സമയവും 1934 ലെ ഭരണഘടനയനുസരിച്ച് സഭയിലംഗമാവാം.എന്നാല്‍ സ്ഥാനികളുടെ കാര്യത്തില്‍ സഭാ ഭരണഘടനപ്രകാരം മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ. ഇപ്പോള്‍ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കബാവയായ ബസേലിയോസ് തോമസ് പ്രഥമനും മറ്റ് മൂന്ന് മെത്രാപ്പോലിത്തമാരും 1995 ല്‍ 1934 ലെ ഭരണഘടന അംഗീകരിക്കുന്നുവെന്ന് കോടതിയെ രേഖാമൂലം അറിയീച്ചിട്ടുള്ളതാണ്. എന്നാല്‍ പിന്നീട് പിന്‍മാറുകയായിരുന്നു.

ഓരോ പള്ളികളുടെയും കാര്യത്തില്‍ പ്രത്യേകം കേസുകള്‍ നല്‍കി അധികാരം സ്ഥാപിക്കാനാണ് ഓര്‍ത്തഢോക്‌സ് സഭയുടെ ഇപ്പോഴത്തെ നീക്കം. വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ് സഭക്കൊപ്പമാണ്.
യാക്കോബായ സഭയുടെ നിലപാട് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമ്മേളനത്തോടെ യാക്കോബായ സഭയുടെ നിലപാടില്‍ ചിലമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് ഒരുവിഭാഗം സഭാ നിരീക്ഷകരും വിലയിരുത്തുന്നു.

Read more topics: orthodox,yacobaya, church, kochi,
English summary
The Orthodox-yacobaya churches will be cut off
topbanner

More News from this section

Subscribe by Email